ഹാശാ ആഴ്ചയിലെ കൗമ
1.കൗമാ എന്ന വാക്കിന്റെ അർത്ഥം?
നിൽപ്
2.എന്താണ് ത്രിത്വസ്തുതി?
‘പിതാവിനും പുത്രനും പരിശൂദ്ധറൂഹായ്ക്കും സ്തുതി’ എന്നതാണ് ത്രിത്വ സ്തുതി.
4.കൗമാ പ്രാർത്ഥനയെ ശ്രേഷ്ഠമാക്കുന്നതെന്ത്?
കർത്താവ് പഠിപ്പിച്ച പ്രാർത്ഥന അതിലുണ്ട് എന്നതാണ് കൗമാ പ്രാർത്ഥനയെ ശ്രേഷ്ഠമാക്കുന്നത്.
5.പൂർണ്ണമായ ഒരു കൗമ ........................ കൂടെയാണ് ആരംഭിക്കൂന്നത്?
ത്രിത്വസ്തുതിയോടെ
6.ഹാശാ എന്ന വാക്കിന്റെ അർത്ഥം?
കഷ്ടത.
8.ഹാശാ ആഴ്ചയിലെ കൗമാ അവസാനിക്കുന്നത് ഏത് പ്രാർത്ഥനയോടെയാണ്?
കർത്തൃപ്രാർത്ഥനയോടെ.
വി.മത്തായി 21:9 , മർക്കോസ് 11:9 , സങ്കീർത്തനം 118 :25-26
11.കുമ്പിടാാൻ പാടില്ലാത്ത ദിവസങ്ങൾ ഏവ?
12.കൗമായിലെ ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന ഭാഗത്തിനു പകരമാണ് ഹാശാ ആഴ്ചയിൽ ............................... ക്രമീകരിച്ചിരിക്കൂന്നത്?
പ്രത്യേക കൗമാകൾ
13.ദുഃഖവെള്ളീയാഴ്ച ദിവസത്തേക്ക് ആകെ എത്ര കൗമാകൾ ക്രമീകരിച്ചിട്ടുണ്ട്?
14.ഹാശാ തിങ്കളിലെ കൗമാ
പദ്യം
ഹാശായാൽ ഞങ്ങളെ രക്ഷിച്ചോൻ മശിഹാ
കൈക്കൊണ്ടിക്കർമ്മം കാരുണ്യം ചെയ്ക.
ഗദ്യം
തന്റെ പീഡാനുഭവത്താൽ വഴിതെറ്റിൽ നിന്നും ഞങ്ങളെ രക്ഷിച്ച മിശിഹാ, ഞങ്ങളുഎ ശുശ്രൂഷ കൈക്കൊണ്ട് ഞങ്ങളോട് കരുണ ചെയ്യണമേ.
15.ഹാശാ ചൊവ്വയിലെ കൗമാ
പദ്യം
ഹാശായാൽ കഷ്ടതയേറ്റ സഭ – മോദിക്കുമുത്ഥാനേ
തൽപ്രജകൾ നി-ന്നിൽനിന്നേൽ-ക്കും പുണ്യം ര-ക്ഷകനേ
ഗദ്യം
രക്ഷിതാവേ നിന്റെ പീഡാനുഭവത്തിൽ ദുഃഖം അനുഭവിച്ച സഭ നിന്റെ ഉയിർത്തെഴുന്നേൽപ്പിൽ സന്തോഷിക്കുകയും അതിന്റെ പ്രജകൾ നിന്നിൽ നിന്ന് പാപപരിഹാരം കൈക്കൊള്ളുകയും ചെയ്യുമാറാകണമേ.
16.ഹാശാ ബുധനാഴ്ചയിലെ കൗമാ
പദ്യം
നിന്നെ വധിപ്പാനായ് വന്ന ജനം, വിധിയിൽ വിധിയേൽക്കാം
നിന്നെയും പീഢകളെയുമേറ്റ ജാതി-പൂകും രാജ്യം
ഗദ്യം
നിന്നെ കൊല്ലുന്നതിന് ഒരുമിച്ച് കൂടിയ ജനം നിന്റെ ഹ്യായവിധിയിൽ കുറ്റം ചുമത്തപ്പെടുകയും നിന്നിലും നിന്റെ കഷ്ടാനുഭവത്തിലും ഏറ്റുപറഞ്ഞ ജാതികൾ നിന്റെ രാജ്യത്തിൽ പ്രവേശിക്കുകയും ചെയ്യുമാറാകണമെ.
17.ഹാശാ വ്യാഴായ്‌ചയിലെ കൗമാ
പദ്യം
പെസഹായാൽ പെസഹാടിനെ നീ-ക്കിയ മിശിഹാ
മോദിപ്പിച്ചരുളുക കൃപനിൻ-പെസഹായാൽ
ഗദ്യം
തന്റെ പെസഹായാൽ പെസഹായുടെ കുഞ്ഞാടിനെ നീക്കിയവനായ മിശിഹാ! നിന്റെ പെസഹായാൽ ഞങ്ങളെ സന്തോഷിപ്പിച്ച് ഞങ്ങളോടു കരുണ ചെയ്യണമേ.
18.ദുഃഖശനിയാഴ്ചയുടെ കൗമാ
പദ്യം
കബറാർന്ന് കബർനാശം നീ-ക്കിയ മശിഹാ
മൃതരെ ജീവിപ്പിച്ചേറ്റുക-കബറീന്നും
ഗദ്യം
തന്റെ കബറടക്കത്താൽ കബറിലെ നാശത്തെ നീക്കിയ മശിഹാ ഞങ്ങളുടെ മരണത്തെ ജീവിപ്പിച്ച് ഞങ്ങളുടെ കബറടക്കപ്പെട്ടവരെ ഉയിർപ്പിക്കേണമേ.
19.ദുഃഖവെള്ളിയാഴ്ച
1.സന്ധ്യ
ഹാശാ-യാലടിയാർ പിഴതീ-ർത്തൊരു മശിഹാ
ഈ ശു-ശ്രൂഷയതേറ്റാശി-ഷമരുളണമേ.
ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ താഴ്മ വാഴ്ത്തപ്പെട്ടതാകുന്നു. തന്റെ കഷ്ടാനുഭവത്താൽ വഴിതെറ്റിൽ നിന്നു ഞങ്ങളെ രക്ഷിച്ചവനായ മിശിഹാ തമ്പുരാനേ- ഞങ്ങളുടെ ശുശ്രൂഷ കൈക്കോണ്ട് ഞങ്ങളോടു കരുണ ചെയ്യണമേ.
2. രാത്രി – ഒന്നാം കൗമാ
ഹാശാ-യൊടു വ്യഥയാർന്നർത്ഥിച്ച-ർത്ഥനയാൽ
പ്രാർത്ഥന കൈക്കൊണ്ടാശിഷമി-ങ്ങേകണമേ.
കർത്താവേ, കഷ്ടതയോടും ദുഃഖത്തോടും കൂടി നീ പ്രാർത്ഥിച്ച പ്രാർത്ഥനയാൽ ഞങ്ങളുടെ പ്രാർത്ഥനകൾ കൈക്കൊണ്ട് ഞങ്ങളോടു കരുണചെയ്യണമേ.
3. രാത്രി – രണ്ടാം കൗമാ
വിധിഗേ-ഹേ നിന്നെ ഹമതാൽ
വിധിയിൽ- ചേർക്കരുതേ പിഴകൾ-ഓർക്കരുതേ
4. രാത്രി – മൂന്നാം കൗമാ
വിധിയാൽ- വിധിതീർപ്പിനെ മായി-ച്ചോൻ മിശിഹാ
വിധിയിൽ - ചേർക്കരുതെ പിഴകൾ ഓർ-ക്കരുതേ.
തന്റെ വിസ്താരത്തിൽ ന്യായത്തീർപ്പിനെ അസ്ഥിരപ്പെടുത്തിയവനായ മിശിഹാതമ്പുരാനെ, ന്യായവിധിയിലേക്ക് ഞങ്ങളെ പ്രവേശിപ്പിക്കുകയും , ഞങ്ങളുടെ കടങ്ങൾ ഓർക്കുകയും ചെയ്യരുതേ.
5. രാത്രി- നാലാം കൗമാ
വിധിയിൽ- ദാസനിൽ നിന്നടിയേ-റ്റാൻ മശിഹാ!
വിധി നാ-ളൻപാലടിയാരിൽ-ദയചെയ്‌ക
ന്യായവിസ്താരത്തിൽ ദാസനാൽ അടിക്കപ്പെട്ടവനായ മശിഹാ തമ്പുരാനേ! നിന്റെ ന്യായവിധി ദിവസത്തിൽ ഞങ്ങളോടു കരുണചെയ്തു ഞങ്ങളുടെമേൽ അനുഗ്രഹം ചെയ്യണമേ.
6. ദുഃഖവെള്ളിയാഴ്ച പ്രഭാതം
പീഡാതാഴ്‌ചകളാൽ നമ്മേ- വീണ്ടോനാം-മശിഹാ-യേ
വാഴ്ത്തിനമിക്കാം-പുലർകാലേ
7. ദുഃഖവെള്ളിയാഴ്ച മൂന്നാംമണി
ചോദ്യം നിജദാസനിൽ നിന്നേ-റ്റോൻ മശിഹാ!
വിധിനാ-ളൻപാലടിയാരിൽ-ദയചെയ്ക.
8. ദുഃഖവെള്ളിയാഴ്ച ആറാംമണി
ദാസൻ-വിധിസംയത്താക്ഷേ-പിച്ചോനേ
മശിഹാ-വിധിദിവസേ കനിവൽ-കൃപചെയ്ക
9. ദുഃഖവെള്ളിയാഴ്ച ആറാംമണി അവസാനം
നാഥാ! നിൻ വരവിൻ മഹിമാദിവസത്തിൽ
അടിയാ-രേയോർക്കുക കള്ള-നെയെന്നതുപോൽ
10. ഒമ്പതാം മണി
സ്കീപ്പാ-യാൽ ക്രൂശകിയേമാ-യിച്ചോനേ മശിഹാ
കോട്ടയുമഭയവുമാം, നിൻ സ്ലീബാ
11. ഒമ്പതാം മണി അവസാനം , സ്ലീബാ വന്ദനവ്
മൃതിയാ-ലടിയാരുടെ മൃതിപോ-ക്കിയ മശിഹാ
മൃതരാ-യോർക്കുയിരും ഞങ്ങൾക്കരുൾ കൃപയും
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment