പാഠം 5
വേദപുസ്തക പരിചയം
പ്ശീത്തോ
2. പഴയനിയമ , പുതിയനിയമ പുസ്തകങ്ങൾ എത്ര?
39* , 27
3. പഴയ നിയമ പുസ്തകങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു? ഏവ?
പേജ് 42 , പാരഗ്രാഫ് 5
4. തനാക്ക് എന്നാലെന്ത്?
പേജ് 42 , പാരഗ്രാഫ് 6
[തോറാ , നെബീം , കെതൂബീം എന്നീ എബ്രായ പേരുകളുടെ ഇംഗ്ലീഷ് രൂപത്തിലെ ആദ്യ അക്ഷരങ്ങളായ T , N , K എന്നിവ ഒരുമിച്ച് പഴയനിയമ ഗ്രന്ഥത്തെ അഥവാ യഹൂദന്മാരുടെ തിരുവെഴുത്തുകളെ പൂർണമായും സൂചിപ്പിക്കുന്ന പദമാണ് TaNak – തനാക്ക്.
5. പുതിയനിയമ പുസ്തകങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു?
പേജ് 42 , അവസാന ഖണ്ഡിക
6. സുവിശേഷങ്ങളുടേ ഉള്ളടക്കം എന്ത്?
പേജ് 43 , ആദ്യ ഖണ്ഡിക
7. അപ്പോസ്തോല പ്രവൃത്തികളുടെ ഉള്ളടക്കം എന്ത്?
പേജ് 43 , പാരഗ്രാഫ് 2
8. മക്കാബ്യരുടെ പുസ്തകത്തിന്റെ ഉള്ളടക്കം എന്ത്?
യവനാധിപത്യം , തുടർന്നുള്ള റോമാധിനിവേശവും , പ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവും.
9. പ്ശീത്തോ ബൈബിളിന്റെ പ്രാധാന്യം എന്ത്?
ഓർത്തഡോക്സ് സുറിയാനി സഭയുടേ അംഗീകൃത ബൈബിളാണ് ‘പ്ശീത്തോ’ എന്നറിയപ്പെടുന്ന സുറിയാനിഭാഷയിലുള്ള വേദപുസ്തകം. ഇതിൽ സഭയുടെ വിശ്വാസാചാരങ്ങൾക്ക് അടിസ്ഥാനമായിട്ടുള്ള വേദഗ്രന്ഥങ്ങൾ - ‘സത്യവേദപുസ്തക’ത്തിലില്ലാത്തത് കൂടി ലഭ്യമാണ്.
10. എ.ഡി 1811 ൽ സുവിശേഷങ്ങൾ മലയാളത്തിലേക്ക് ആദ്യമായി തർജ്ജിമ ചെയ്തവർ?
കായംകുളം സ്വദേശിയായ ഫിലിപ്പോസ് റമ്പാൻ , പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ , ഭാഷാപണ്ഡിതനായ തിന്മയ്യാപിള്ള
11. ഉല്പത്തി പുസ്തകത്തിന്റെ ഉള്ളടക്കം എന്ത്?
സൃഷ്ടി മുതൽ യിസ്രായേൽ ജനം മിസ്രയീമിൽ എത്തി വാസം തുടരുന്നതുവരെയുള്ള കാര്യങ്ങൾ
12. പുറപ്പാട് പുസ്തകത്തിലെ ഉള്ളടക്കം എന്ത്?
പേജ് 41, പാരഗ്രാഫ് 2
13. മനുഷ്യൻ ദൈവത്തിനണയ്ക്കേണ്ട യാഗങ്ങളെയും ബലികളെയും കുറിച്ച് വിശദമാക്കുന്ന പുസ്തകം?
ലേവ്യ പുസ്തകം.
14. യിസ്രായേൽ ജാതിയെ മിസ്രയിമിൽ നിന്ന് വിടുവിക്കാൻ ദൈവം തിരഞ്ഞെടൂത്ത പ്രവാചകൻ ആര് ? / പഞ്ചഗ്രന്ഥങ്ങളുടെ കർത്താവാര് ? / ദീർഘദർശിമാരിൽ തലവനാര്?
മോശ
15. യോശുവയുടെ പുസ്തകത്തിലെ പ്രതിപാദ്യവിഷയം എന്ത്?
യിസ്രായേൽ ജനത യോശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തനാടായ കാനാനിലെത്തി അവിടെ വാസമാക്കുന്ന സംഭവപരമ്പര.
16. അവസാനത്തെ ന്യായാധിപൻ?
ശമുവേൽ
17. ന്യായാധിപന്മാർ; 1,2 ശമുവേൽ എന്നീ പുസ്തകങ്ങളിലെ ഉള്ളടക്കം എന്ത്?
ഒത്നിയേൽ മുതൽ ഏലിവരെയുള്ളാ ന്യായാധിപന്മാരുടെ കാലവും ശമുവേൽ ആദ്യരാജാക്കന്മാരായ ശൗൽ , ദാവീദ് എന്നിവരെക്കുറിച്ചുള്ള സംഭവങ്ങൾ.
18. 1,2 രാജാക്കന്മാരുടെ പുസ്തകങ്ങളുടെ ഇതിവൃത്തം എന്ത്?
ശലോമോന്റെ രാജത്വം , രാജ്യവിഭജനം-വടക്ക് യിസ്രായേൽ തെക്ക് യെഹൂദ്യ- രണ്ടു രാജ്യങ്ങളുടേയും പതനം പ്രവാസത്തിലേക്കുള്ള പോക്ക്.
19. പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ യിസ്രായേൽജനതയുടെ സംസ്കാരിക തനിമയ്ക്കുവേണ്ടിയുള്ള തീക്ഷ്ണത ഉള്ളടക്കമാക്കിയ പുസ്തകങ്ങൾ ഏവ?
എസ്ര, നെഹമ്യാവ്.
20. വേദപുസ്തകത്തിലെ ചിത്രകഥകൾക്ക് ഉദാഹരണമായ പുസ്തകങ്ങൾ?
രൂത്ത് , എസ്ഥേർ
21. ആരാണ് പ്രവാചകന്മാർ?
പേജ് 42, പാരഗ്രാഫ് 2
22. ജ്ഞാനത്തിന്റെ ഉറവിടങ്ങളായി ശോഭിക്കുന്ന പുസ്തകങ്ങൾ?
ഇയ്യോബ്ന്റെ പുസ്തകം , സദൃശ്യവാക്യങ്ങൾ , സഭാപ്രസംഗി , ചില സങ്കീർത്തനങ്ങൾ.
23. വരുവാനുള്ള ഒരു രക്ഷകന്റെ മശിഹായുടെ പ്രതീക്ഷ നൽകിക്കൊണ്ട് --------------- അവസാനിക്കുന്നു.?
പഴയനിയമം
24. -------------- എന്ന ചുരുക്കപ്പേരിൽ പഴയനിയമം അറിയപ്പെടുന്നു?
തനാക്ക്
25. പഴയനിയമ പുസ്തകങ്ങളിലെ കാലഘട്ടം ഏത്?
ഏകദേശം ബി.സി.2000 മുതൽ ബി.സി.450 വരെയുള്ള കാലഘട്ടം.
26. പുതിയനിയമ പുസ്തകങ്ങളുടെ ഉള്ളടക്ക കാലഘട്ടം ഏത്?
ബി.സി. 5 മുതൽ എ.ഡി 100 വരെയുള്ള കാലഘട്ടം.
*************
വി.വേദപുസ്തകം
|
|||
പഴയനിയമം
|
പുതിയനിയമം
|
||
തോറ (പഞ്ചഗ്രന്ഥങ്ങൾ)
|
5
|
സുവിശേഷങ്ങൾ
|
4
|
നെബീം (പ്രവാചക ഗ്രന്ഥങ്ങൾ)
|
21
|
ചരിത്രഗ്രന്ഥങ്ങൾ
|
1
|
കെത്തുബീം (തിരുവെഴുത്തുകൾ)
|
13
|
ലേഖനങ്ങൾ
|
21
|
ഇതരകാനോനിക കൃതികൾ
|
11
|
വെളിപാടു സാഹിത്യം
|
1
|
* ആകെ പഴയനിയമ പുസ്തകങ്ങൾ
|
50
|
ആകെ പുതിയനിയമ പുസ്തകങ്ങൾ
|
27
|
ആകെ
പുസ്തകങ്ങൾ :: 50
+ 27 = 77
|
|||
*പഴയനിയമം
തോറ (പഞ്ചഗ്രന്ഥങ്ങൾ) Torah ("Law") [Pentateuch] 1. ഉല്പത്തി Genesis [בראשית / B'reshit]
2. പുറപ്പാട് Exodus [שמות / Sh'mot]
3. ലേവ്യ Leviticus [ויקרא / Vayiqra]
4. സംഖ്യ Numbers [במדבר / B'midbar]
5. ആവർത്തനം Deuteronomy [דברים / D'varim]
നെബീം (പ്രവാചക ഗ്രന്ഥങ്ങൾ) Nevi'im ("Prophets")
1. യോശുവ Joshua [יהושע / Y'hoshua]
2. ന്യായാധിപന്മാർ Judges [שופטים / Shophtim]
3. ശമുവേൽ 1, 2 Samuel (I & II) [שמואל / Sh'muel]
4. രാജാക്കന്മാർ 1, 2 Kings (I & II) [מלכים / M'lakhim]
5. യെശയ്യാവ് Isaiah [ישעיה / Y'shayahu]
6. യിരെമ്യാവ് Jeremiah [ירמיה / Yir'mi'yahu]
7. യെഹെസ്കേൽ Ezekiel [יחזקאל / Y'khezqel]
ചെറിയ പ്രവാചകന്മാർ The Twelve Minor Prophets [תרי עשר]
1. ഹോശേയ Hosea [הושע / Hoshea]
2. യോവേൽ Joel [יואל / Yo'el]
3. ആമോസ് Amos [עמוס / Amos]
4. ഓബദ്യാവ് Obadiah [עובדיה / Ovadyah]
5. യോനാ Jonah [יונה / Yonah]
6. മീഖാ Micah [מיכה / Mikhah]
7. നഹൂം Nahum [נחום / Nakhum]
8. ഹബക്കൂക് Habakkuk [חבקוק /Khavaquq]
9. സെഫന്യാവ് Zephaniah [צפניה / Ts'phanyah]
10. ഹഗ്ഗായി Haggai [חגי / Khagai]
11. സെഖർയ്യാവ് Zechariah [זכריה / Z'kharyah]
12. മലാഖി Malachi [מלאכי / Mal'akhi]
കെത്തുബീം (തിരുവെഴുത്തുകൾ)The Kh'tuvim ("Writings")
1. സങ്കീർത്തനങ്ങൾ Book of Psalms [תהלים / T'hilim]
2. സദൃശ്യവാക്യങ്ങൾ Proverbs [משלי / Mishlei]
3. ഇയ്യോബ് Job [איוב / Iyov]
4. ഉത്തമഗീതം Song of Songs [שיר השירים / Shir Hashirim]
5. രൂത്ത് Ruth [רות / Rut]
6. വിലാപങ്ങൾ Lamentations [איכה / Eikhah]
7. സഭാപ്രസംഗി Ecclesiastes [קהלת / Qohelet]
8. എസ്ഥേർ Esther [אסתר / Est(h)er]
9. ഡാനിയേൽ Daniel [דניאל/ Dani'el]
10. എസ്രാ Ezra [עזרא/ Ezra]
11 നെഹെമ്യാവ് Nehemiah [ ונחמיה/ wuNekhem'ya]
12. ദിനവൃത്താന്തം 1,2 Chronicles (I & II) [דברי הימים / Divrey Hayamim]
ഇതര കാനോനിക ഗ്രന്ഥങ്ങൾ
1.തൂബീദ്
2. യഹൂദീത്ത് (യൂദിത്ത്)
3. എസ്ഥേർ (പരിശിഷ്ടം)
4. മഹാജ്ഞാനം
5. യേശുബാർ ആസീറെ
6. ഏറമിയായുടെ ലേഖനം
7. ബാറൂക്ക്-1
8. ബാറൂക്ക്-2
9. ദാനിയേൽ (പരിശിഷ്ടം)
10. മക്കാബ്യർ-1
11. മക്കാബ്യർ-2
പുതിയനിയമം
സുവിശേഷങ്ങൾ
1. മത്തായി
2. മർക്കോസ്
3. ലൂക്കോസ്
4. യോഹന്നാൻ
ചരിത്രഗ്രന്ഥങ്ങൾ
1. അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
ലേഖനങ്ങൾ
1. റോമർ
2. കോരിന്ത്യർ 1,2
3. ഗലാത്യർ
4. എഫെസ്യർ
5. ഫിലിപ്പിയർ
6. കൊലൊസ്സ്യർ
7. തെസ്സലൊനിക്യർ 1,2
8. തിമൊഥെയൊസ് 1,2
9. തീത്തൊസ്
10. ഫിലേമോൻ
11. എബ്രായർ
12. യാക്കോബ്
13. പത്രോസ് 1,2
14. യോഹന്നാൻ 1,2,3
15. യൂദ
വെളിപാടു സാഹിത്യം
1.വെളിപ്പാട്
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.


