പെസഹാ- ദുഃഖശനിയാഴ്ച കുർബ്ബാനകളുടെ പ്രത്യേകതകൾ
*********** ------ ************
1. പെസഹാവ്യാഴായ്‌ച ഏതെല്ലാം നമസ്ക്കാരത്തിനു ശേഷമാണ് വി.കുർബ്ബാന ആരംഭിക്കുന്നത്?
രാത്രി നമസ്കാരം , പ്രഭാതനമസ്കാരം , മൂന്നാംമണി നമസ്കാരം എന്നിവയ്ക്ക് ശേഷം
2. പെസഹാകുർബ്ബാനയിൽ ദൈവമേ നീ പരിശുദ്ധനാകുന്നു എന്നതിന് പകരം ചൊല്ലുന്നതെന്ത്?
പെസഹാ വ്യാഴായ്ചയുടെ കൗമ.
3. സാധാരണ കുർബാനയിൽ നിന്നും പെസഹാകുർബ്ബാനയ്ക്കുള്ള വ്യത്യാസങ്ങൾ ഏവ?
- 1. ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന കൗമായ്ക്ക് പകരം പെസഹായുടെ കൗമ ഉപയോഗിക്കുന്നു.
- 2. ഏവൻഗേലിയോന്റെ ആമുഖം അനാർഭാടമായിരിക്കും.
- 3. ധൂപക്കുറ്റി വാഴ്ത്തുമ്പോൾ പെസഹായുടെ കൗമയാണ് ചൊല്ലുന്നത്.
- 4. പരസ്പരസമാധാനം കൊടുക്കുന്നില്ല.
- 5. നിങ്ങൾക്കെല്ലാവർക്കും സമാധാനം എന്ന ആശിർവാദം ഇല്ല.
- 6. കുക്കിലിയോനുകൾക്ക് പകരം ഹാശായുടെ കൗമ ചൊല്ലുന്നു.
4. പെസഹ ദിവസം വി.കുർബ്ബാന കൊടുക്കുമ്പോഴുള്ള ഗീതം ഏത്?
രഹസ്യം രഹസ്യം കല്പിച്ചീശൻ
രഹസ്യമെനിക്കും – എൻ വീട്ടാർക്കും.....
5. പെസഹവ്യാഴായ്ച വി.കുർബ്ബാനയ്ക്ക് ശേഷം നടത്താനുള്ള യാമപ്രാർത്ഥനകൾ എത്ര? ഏതൊക്കെ?
2. ഉച്ചനമസ്കാരവും ഒമ്പതാം മണി നമസ്കാരവും
6. പെസഹവ്യാഴായ്ച നടത്തുന്ന ഉച്ചനമസ്കാരം , ഒമ്പതാം മണിനമസ്കാര സമയങ്ങളിൽ കുമ്പിടുമോ? എന്തുകൊണ്ട്?
കുമ്പിടുകയില്ല. കാരണം വി.കുർബാന അനുഭവിച്ചാൽ അന്നേ ദിവസം അസ്തമനം വരെ കുമ്പിടീൽ ഇല്ല.
7. പെസഹാ വ്യാഴായ്ച ഒമ്പതാം മണി നമസ്കാരത്തിനുശേഷം നടത്തുന്ന ശുശ്രൂഷയാണ് ---------------?
കാൽകഴുകൽ ശുശ്രൂഷ.
8. ദുഃഖശനിയാഴ്ചയുടെ മറ്റ് പേരുകൾ
അറിയിപ്പിന്റെ ശനിയാഴ്ച , സുവിശേഷത്തിന്റെ ശനിയാഴ്ച.
9. ദുഃഖശനിയാഴ്ച അറിയിപ്പിന്റെ ശനിയാഴ്ച , സുവിശേഷത്തിന്റെ ശനിയാഴ്ച എന്നിങ്ങനെ പറയാൻ കാരണം എന്ത്?
കർത്താവ് ക്രൂശിൽ മരിച്ച ശേഷം പാതാളത്തിൽ ചെന്ന് മരിച്ചവരോട് സുവിശേഷം അറിയിച്ചതുകൊണ്ട്.
10. കർത്താവ് പാതാളത്തിൽ ചെന്നു മരിച്ചവരോട് സുവിശേഷം അറിയിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗം ഏത്?
1പത്രോസ് 3:19 , 4:6
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment