Tuesday, September 22, 2020

19 . കാതോലിക്കാ സിംഹാസന ചരിത്രം

 പാഠം 19

കാതോലിക്കാ സിംഹാസന ചരിത്രം

 

1.    മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന് അറിയപ്പെടൂന്നതെന്ത്?
കർത്തൃശിഷ്യനായ മാർത്തോമ്മാശ്ലീഹായുടെ പൈതൃകമാണ് മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന് അറിയപ്പെടുന്നത്.

2. മാർത്തോമ്മാശ്ലീഹായുടെ സിംഹാസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
ആദിമകാലം മുതൽക്കേ ഉപയോഗത്തിലിരിക്കുന്ന മാർത്തോമ്മൻ പൈതൃകവും അധികാരവുമാണ് മാർത്തോമ്മാശ്ലീഹായുടെ സിംഹാസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

3.    മാർത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശികളും പിന്തുടർച്ചക്കാരും ആര്?
പേജ് 18. ലാസ്റ്റ് സെന്റൻസ്.

4.    മലങ്കരയിൽ സ്വതന്ത്ര കാതോലിക്കേറ്റ് അടിയന്തരമായി സ്ഥാപിക്കണം എന്ന ആവശ്യത്തിന് ശക്തികൂടിയതെന്തിന്?
പേജ് 19. മൂന്നാമത്തെ പാരഗ്രാഫ്.

5.    മലങ്കരമെത്രാപ്പോലീത്താസ്ഥാനവും കാതോലിക്കാസ്ഥാനവും ഒരുമിച്ച് ആദ്യമായി വഹിച്ചതാര്?
മൂന്നാം കാതോലിക്കയായ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ

6.    മലങ്കരസഭയിൽ കാതോലിക്കാസിംഹാസനത്തിന്റെ പ്രസക്തി?
മലങ്കരസഭ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമാണ്. മലങ്കരസഭയിൽ പൂർണ്ണമായ അധികാരമുള്ള ഒരു കാതോലിക്കാ പ. മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ വാഴുക എന്നതിനാൽ സഭയുടെ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടൂന്നു. സ്വതന്ത്രമായി മെത്രാപ്പോലീത്താമാരെ വാഴിക്കൂന്നതിനും  വി.മൂറോൻ കൂദാശ ചെയ്യുന്നതിനും  അധികാരമുള്ള കാതോലിക്കാ മലങ്കരയിൽ ഉള്ളതിനാൽ അതിനായി വിദേശസഭകളെ ആശ്രയിക്കേണ്ടിവരുന്നില്ല.

7.    മലങ്കരസഭയിൽ കാതോലിക്കാസിംഹാസനം യാഥാർത്ഥ്യമായതെങ്ങനെ?
മുളന്തുരത്തി സുന്നഹദോസിൽ സാധിക്കാതിരുന്ന ലൗകികാധികാരം സ്ഥാപിച്ചെടുക്കുവാൻ അന്ത്യോക്യാപാത്രിയർക്കീസ് തുടർന്നു പരിശ്രമിച്ചുകൊണ്ടിരുന്നു. അബ്ദുള്ള പാത്രിയർക്കീസ് അതിന് നടത്തിയ അർഹതയില്ലാത്ത ശ്രമമാണ് മലങ്കരസഭയിൽ ഒരു ഭിന്നിപ്പിന് കാരണമായത്. വട്ടശ്ശേരിൽ തിരുമേനിയെ മുടക്കിയതും അതേത്തുടർന്നുണ്ടായ വ്യവഹാരങ്ങളും സ്വാതന്ത്ര്യത്തിനായുള്ള പ്രയത്നം നടത്തുവാൻ സഭയെ പ്രേരിപ്പിച്ച അന്ത്യോക്യായുടെ സീനിയർ പാത്രിയർക്കീസ് പ.അബ്‌ദേദ് മിശിഹാ പാത്രിയർക്കീസ് 1912 ൽ മലങ്കരയിൽ എത്തി നിരണം പള്ളിയിൽവച്ച് പ.ബസ്സേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്കായെ പ. മാർത്തോമ്മാശ്ലീഹായുടെ പിൻഗാമിയായി വാഴിച്ചു. അങ്ങനെയാണ് മലങ്കരയിലെ സ്വതന്ത്രഭരണക്രമത്തിന്റെ പ്രതിരൂപമായ കാതോലിക്കാസിംഹാസനം യാഥാർത്ഥ്യമായത്.

8.    മലങ്കരസഭാ ഭരണഘടനയിലൂടെ സഭയ്ക്ക് ലഭ്യമായ നേട്ടങ്ങൾ ഏവ?
മലങ്കര സഭ അതിന്റെ വ്യക്തിത്വവും പൂർണ്ണസ്വാതന്ത്ര്യവും വ്യക്തമാക്കി. കാതോലിക്കാ, സഭയുടെ ആത്മീയവും ഭൗതികവുമായ തലവനെന്ന് സംശയം കൂടാതെ പ്രഖ്യാപിക്കപ്പെട്ടു. ഇടവകതലം മുതൽ സഭയുടെ ഭരണക്രമത്തിന് ഏകീകൃതസ്വഭാവവും കൈവന്നു.

9.    മലങ്കരസഭയെ കാലാകാലങ്ങളിൽ ഭരിച്ച പിതാക്കന്മാർ ആരെല്ലാം?
വേദത്തലവന്മാർ , ജാതിക്കു കർത്തവ്യന്മാർ  ,അർക്കദിയാക്കോന്മാർ , മാർത്തോമ്മാ മെത്രാന്മാർ , മലങ്കര മെത്രാപ്പോലീത്തമാർ , കാതോലിക്കാമാർ.

10.    കാതോലിക്ക , പാത്രിയർക്കീസ് എന്നിവ തമ്മിലുള്ള സാമ്യവ്യത്യാസങ്ങൾ ഏവ?
പാത്രിയർക്കീസ് എന്ന വാക്കിന്റെ അർത്ഥം പ്രധാന പിതാവ് എന്നാണ്. ഒരു കുടുംബത്തിന്റെയോ വംശത്തിന്റെയോ വർഗ്ഗത്തിന്റെയോ ദേശീയ സഭയുടെയോ നേതൃത്വം വഹിക്കൂന്ന ആൾ എന്നാണ് ഇതിന് അർത്ഥം. അഞ്ചാം നൂറ്റാണ്ടുമതലാണ് സഭാതലവന്മാരെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. കാതോലിക്ക എന്ന വാക്കിന്റെ അർത്ഥം പൊതുവിന്റെ ആൾ എന്നാണ്. റോമാസാമ്രാജ്യത്തിന് വെളിയിലുള്ള സഭകളുടേ തലവന്മാരെയാണ് കാതോലിക്കോസ് എന്നു വിളിച്ചത്. പൂർണ്ണസ്വാതന്ത്ര്യമുള്ള ഭരണകർത്താവ് എന്ന നിലയിലാണ് സഭാതലവന്മാർ കാതോലിക്കോസ് എന്ന പേരു സ്വീകരിച്ചത്.



ശരിയായ ഉത്തരം എഴുതുക

 
1.    റോമൻ സാമ്രാജ്യത്തിന് വെളിയിലുള്ള സഭാതലവന്മാരെയാണ് .......... എന്ന പേരിൽ വിളിക്കുന്നത്?
(പാത്രിയർക്കീസ് , കാതോലിക്കോസ് , ആർച്ച് ബിഷപ്പ്)

ഉ : കാതോലിക്കോസ്

2.    കാതോലിക്ക എന്ന സ്ഥാന നാമം ആദ്യമായി പ്രധാനമേലദ്ധ്യക്ഷൻ ഉപയോഗിച്ചത് എവിടെ?

(സെലൂക്യായിൽ , റോമിൽ , അന്ത്യോക്യായിൽ)

ഉ : സെലൂക്യായിൽ

3.    കാതോലിക്കായുടെ അധികാരവകാശങ്ങൾ നിജപ്പെടുത്തിയ സുന്നഹദോസുകൾ?

(നിഖ്യാസുന്നഹദോസുകൾ , പേർഷ്യൻ സുന്നഹദോസുകൾ , മുളന്തുരത്തി സുന്നഹദോസ്)

ഉ : പേർഷ്യൻ സുന്നഹദോസുകൾ

4.    മലങ്കരയിൽ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചതെന്ന്?

(1912 സെപ്റ്റംബർ 14 , 1912 സെപ്റ്റംബർ 15  ,1912 മാർച്ച് 25)

ഉ : 1912 സെപ്റ്റംബർ 15

5.    അബ്ദേദ് മിശിഹ പാത്രിയർക്കീസ് വാഴിച്ച കാതോലിക്ക

(ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ , മാർ ബസേലിയോസ് പൗലോസ് പ്രഥമൻ , ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ)

ഉ :  മാർ ബസേലിയോസ് പൗലോസ് പ്രഥമൻ

6.    മാർ ദീവന്നാസ്യോസ് ആറാമനെ മുടക്കിയ അന്ത്യോഖ്യൻ പാത്രിയർക്കീസ്?

(മാർ അബ്ദുള്ള , മാർ അബ്ദേദ് മശിഹ , മാർ സേവേറിയോസ്)

ഉ : മാർ അബ്‌ദുള്ള

7.    മർ ദീവന്നാസ്യോസ് ആറാമൻ കാലം ചെയ്തത് എന്ന്?

(1944 , 1943 ,1934)

ഉ : 1934

8.    മലങ്കരസഭയ്ക്ക് സ്വന്തമായി ഭരണഘടനയ്ക്ക് രൂപം കൊടുത്തതെന്ന്?

(1947, 1934 , 1912)

ഉ : 1934

9.    കാതോലിക്കോസ് എന്ന വാക്കിന്റെ അർത്ഥം?

(ദൈവത്തിന്റെ ദൂതൻ , രാജാവ് , ഭരണകർത്താവ്)

ഉ : ഭരണകർത്താവ്.

10.    കാതോലിക്ക എന്ന വാക്കിന്റെ അർത്ഥം ?
( പൊതുവിന്റെ ആൾ , രാജാവ് , ഭരണകർത്താവ്)

ഉ: പൊതുവിന്റെ  
 OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.  

Sunday, September 20, 2020

18 . മലങ്കര സഭ 17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ

 പാഠം 18
മലങ്കര സഭ 17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ


1. പുരാതനസഭയെ ഭരണാധികാരികളുടെ സഹായത്തോടെ പാപ്പയുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവരാൻ സഹായിച്ച സുന്നഹദോസ്?
എ.ഡി 1599 ലെ ഉദയം‌പേരൂർ സുന്നഹദോസ്

2. മലങ്കര സഭ വിദേശാധിപത്യത്തിൽ നിന്ന് മോചിതമായതെന്ന്?
1653 ലെ കൂനൻ കുരിശ് സത്യത്തോടെ

3. കൂനൻ കുരിശു സത്യത്തിനുശേഷം മലങ്കരസഭയെ നയിച്ച തദ്ദേശിയ മെത്രന്മാരുടെ പേരെന്ത്?
മാർത്തോമ്മാ മെത്രാന്മാർ

4. മാർത്തോമ്മാ ഒൻപതാമന് തന്റെ ഭരണപരമായ അധികാരങ്ങൾ വിനിയോഗിക്കുവാൻ കഴിയാതിരുന്നതെന്തുകൊണ്ട്?
പേജ് 14 . രണ്ടാം പാരഗ്രാഫ്
എട്ടാം മാർത്തോമ്മാ ജീവിച്ചിരിക്കുമ്പോൾ തന്നെ പഴയസെമിനാരിയുടെ പണിക്കായി വട്ടിപ്പണത്തിന്റെ പലിശ ഇട്ടൂപ്പ് റമ്പാൻ (ജോസഫ് മാർ ദീവന്നാസ്യോസ്) കൈപ്പറ്റിയിരിക്കുന്നു. വട്ടിപ്പണത്തിന്റെ പലിശ ഒരു മെത്രാനു മാത്രമേ കൈമാറുവാൻ സാധ്യമാകയുള്ളൂ എന്നതുകൊണ്ട് ഇട്ടൂപ്പ് റമ്പാനെ ഒരു മെത്രാനാക്കേണ അടിയന്തര സാഹചര്യം ഉണ്ടായി. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് ഒൻപതാം മാർത്തോമ്മായിൽ നിന്നും മെത്രാൻ സ്ഥാന ചിഹ്നങ്ങൾ എല്ലാം ഏറ്റുവാങ്ങി. ഇതോടെ മാർത്തോമ്മാ ഒൻപതാമന് സഭയിൽ സ്ഥാനമോ ഭരണപ്രസക്തിയോ ഇല്ലാതെയായിത്തീർന്നു.

5. മാർത്തോമ്മാ മെത്രാന്മാർക്ക് ശേഷം സഭയെ നയിച്ചതാര്?
മാർ ദിവന്നാസ്യോസ് എന്ന നാമധാരികളായ മലങ്കര മെത്രാപ്പോലീത്താമാർ.

6. വട്ടിപ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
പേജ് 14. മൂന്നാമത്തെ പാരഗ്രാഫ്.

7. 1813 ൽ പഴയസെമിനാരിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതാര്?
പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ (പിന്നീട് മാർ ദീവന്നാസ്യോസ് രണ്ടാമൻ )

8. പഴയസെമിനാരിയുടെ പ്രവർത്തനം തുടങ്ങിയതെന്ന്?
1815

9. എന്താണ് മാവേലിക്കര പടിയോല?
പേജ് 14,15

10. എന്ന് , എവിടെയാണ് ‘മാവേലിക്കരപടിയോല’ തീരുമാനം എടുത്ത പള്ളിപ്രതിപുരുഷ യോഗം കൂടിയത്?
1836 ജനുവരി 16 ന് . മാവേലിക്കര പുതിയകാവ് പള്ളിയിൽ

11. 1876 ൽ മുളന്തുരത്തി സുന്നഹദോസ് കൂടാൻ കാരണം എന്ത്?
പേജ് 15. മൂന്നാമത്തെ പാരഗ്രാഫ്.

12. മലങ്കരയിൽ ആദ്യമായി എത്തിയ അന്ത്യോക്യാ പാത്രിയർക്കീസ്?
പത്രോസ് തൃതീയൻ പാത്രിയർക്കീസ്

13. പാത്രിയർക്കീസ് രൂപീകരിച്ച ഭദ്രാസനങ്ങൾ ഏതെല്ലാം?
കോട്ടയം , തുമ്പമൺ , അങ്കമാലി , നിരണം , കണ്ടനാട് , കൊച്ചി , കൊല്ലം

14. പത്രോസ് തൃതീയൻ പാത്രിയർക്കീസ് വാഴിച്ച ആറ് മെത്രാന്മാർ ആരെല്ലാം?
പേജ് 15 . നാലാമത്തെ പാരഗ്രാഫ് 

പാത്രിയർക്കീസ് വാഴിച്ച മെത്രാന്മാർ

മെത്രാൻ

ഭദ്രാസനം

കടവിൽ മാർ അത്താനാസിയോസ്

കോട്ടയം

അമ്പാട്ട് മാർ കൂറിലോസ്

അങ്കമാലി

ശമവൂൻ മാർ ദീവന്നസിയോസ് കരോട്ടുവീട്ടിൽ

കൊച്ചി

ഗീവർഗീസ് മാർ യോലിയോസ് കോനാട്ട്

തുമ്പമൺ

ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ചാത്തുരുത്തി (പരുമല തിരുമേനി)

നിരണം

പൗലോസ് നാർ ഈവാനിയോസ് മുറിമറ്റത്തിൽ

കണ്ടനാട്

മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസിന് കൊല്ലംഭദ്രാസനത്തിന്റെ ചുമതല നൽകി

 15. സി.എം.എസ്. മിഷ്ണറിമാരുടെ നവീകരണാശയങ്ങളോട് മലങ്കരസഭ വിടപറഞ്ഞതെന്ന്?
1836 ലെ മാവേലിക്കര പടിയോലയോടുകൂടി സി.എം.എസ്. മിഷ്ണറിമാരുടെ നവീകരണാശയങ്ങളോട് മലങ്കരസഭ വിടപറഞ്ഞു.

16. 1889 ലെ റോയൽ കോടതിവിധി എന്തായിരുന്നു?
പേജ് 15 ,16


17. സി.എം.എസ്. മിഷ്ണറിമാരുടെ പ്രവർത്തനം സഭയ്ക്ക് ഉണ്ടാക്കിയ നേട്ടങ്ങളും കോട്ടങ്ങളും ഏവ?

 നേട്ടങ്ങൾ
1.    മലയാളത്തിൽ വി.വേദപുസ്തകം ലഭിച്ചു’
2.    ആരാധന മാതൃഭാഷയിലായി
3.    പ്രസംഗം സാധാരണയായി
4.     വൈദിക സെമിനാരി ഉണ്ടായി
5.    സ്കൂളുകളും സണ്ഡേസ്കൂളുകളുമുണ്ടായി
6.    സുവിശേഷവേലയ്ക്ക് പ്രചോദനം ലഭിച്ചു
7.    കണക്കുപരിശോധനയുടെ ആവശ്യം ബോധ്യമയി
 

കോട്ടങ്ങൾ
1.    സഭയുടെ പുരാതന വിശ്വാസാചാരങ്ങൾക്കെതിരായി പ്രസംഗിച്ചു
2.    ആരാധനയിൽ കേന്ദ്രീകൃതമായ ജീവിതത്തിൽ നിന്ന് വേദപുസ്തകത്തിൽ കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് ജനങ്ങളെ തിരിച്ചു.
3.    സഭാവിശ്വാസികളെ ഭിന്നിപ്പിച്ചു
4.     പാത്രിയർക്കീസ് ആത്മീയ മേലധികാരിയാണന്ന് പറയുവാൻ പരോക്ഷമായ കാരണമുണ്ടായി.
 

ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക
1. ഉദയം‌പേരൂർ സുന്നഹദോസ് നടന്നതെന്ന്?
(1653, 1599 , 1563 ,1808)
ഉ : 1599

2. കൂനൻകുരിശ സത്യം എന്നായിരുന്നു?
(1653 , 1599 ,1563 , 1808)
ഉ : 1653

3. കൂനങ്കുരിശ് സത്യത്തിനുശേഷം സഭയെ നയിച്ചതാര്?
(കാതോലിക്ക ബാവ , പാത്രിയർക്കീസ് , മാർത്തോമ്മാ മെത്രാന്മാർ , മലങ്കര മെത്രാപ്പോലീത്തമാർ)
ഉ : മാർത്തോമ്മാ മെത്രാന്മാർ

4. മാർത്തോമ്മാ മെത്രാന്മാർക്ക് ശേഷം സഭയെ നയിച്ചതാര്?
(കാതോലിക്ക ബാവ , പാത്രിയർക്കീസ് , മാർത്തോമ്മാ മെത്രാന്മാർ , മലങ്കര മെത്രാപ്പോലീത്തമാർ)

ഉ : മലങ്കരമെത്രാപ്പോലീത്തമാർ

5. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിക്ഷേപിച്ച (വട്ടിപ്പണം) തുക സ്വരൂപിച്ചതാര്?

(മാർത്തോമ്മാ ആറാമൻ , മാർത്തോമ്മാ അഞ്ചാമൻ , മാർത്തോമ്മാ നാലാമൻ , ദീവന്നാസ്യോസ് അഞ്ചാമൻ )

ഉ : മാർത്തോമ്മാ ആറാമൻ

6. പഴയസെമിനാരി തുടങ്ങിയതെന്ന് ?

(1808 , 1836 , 1876 , 1815)

ഉ : 1815

7. നവീകരണ പ്രസ്ഥാനവുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാനായി മാവേലിക്കര പുതിയകാവ് പള്ളിയിൽ ഒരു പള്ളി പ്രതിപുരുഷ യോഗം വിളിച്ചു കൂട്ടിയതാര്?

(ദീവന്നാസ്യോസ് നാലാമൻ , ദീവന്നാസ്യോസ് ആറാമൻ , ദീവന്നാസ്യോസ് അഞ്ചാമൻ , ദീവന്നാസ്യോസ് മൂന്നാമൻ)

ഉ : ദീവന്നാസ്യോസ് നാലാമൻ

8. നവീകരണക്കാരുമായുള്ള സഹകരണം അവസാനിപ്പിച്ച് സുറിയാനി പാരമ്പര്യത്തിൽ നിലനിൽക്കൻ തീരുമാനിച്ചത് .....

(മുളന്തുരത്തി സുന്നഹദോസ് , മാവേലിക്കര പടിയോല , റോയൽ കോടതി വിധി)

ഉ : മാവേലിക്കര പടിയോല

9. മലങ്കരയിൽ ആദ്യമായി എത്തിയ അന്ത്യോക്യാ പാത്രിയർക്കീസ്?
(പത്രോസ് തൃതീയൻ പാത്രിയർക്കീസ് , അബ്ദുള്ള പാത്രിയർക്കീസ് , അബ്‌ദേദ് മശിഹ പാത്രിയർക്കീസ്)

ഉ : പത്രോസ് തൃതീയൻ പാത്രിയർക്കീസ്

10. മുളന്തുരുത്തി സുന്നഹദോസ് കൂടിയതെന്ന് ?
(1808 , 1836 , 1876 , 1815 )

ഉ : 1876

11. മുളന്തുരത്തി സുന്നഹദോസിന്റെ അധ്യക്ഷൻ?

(പത്രോസ് തൃതീയൻ പാത്രിയർക്കീസ് , മാർ അത്താനാസ്യോസ് , മാർ ദീവന്നാസ്യോസ് അഞ്ചാമൻ)

ഉ : പത്രോസ് തൃതീയൻ പാത്രിയർക്കീസ്

12. മലങ്കരസഭയെ ഏഴു ഭദ്രസനങ്ങളായി വിഭജിച്ചതാര്?

(പത്രോസ് തൃതീയൻ പാത്രിയർക്കീസ് , മാർ അത്താനാസ്യോസ് , മാർ ദീവന്നാസ്യോസ് അഞ്ചാമൻ)

ഉ : പത്രോസ് തൃതീയൻ പാത്രിയർക്കീസ്

13. പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസിന്റെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഉറപ്പിച്ചത് ....

(മുളന്തുരത്തി സുന്നഹദോസ് , മാവേലിക്കര പടിയോല , റോയൽ കോടതി വിധി )

ഉ : റോയൽ കോടതി വിധി

14. പാത്രിയർക്കീസിന് മലങ്കരയിൽ ആത്മീയ അധികാരം മാത്രമേയുള്ളൂയെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്...

(മുളന്തുരത്തി സുന്നഹദോസ് , മാവേലിക്കര പടിയോല , റോയൽ കോടതി വിധി )

ഉ : റോയൽ കോടതി വിധി

15. റോയൽ കോടതി വിധി എന്ന് ?

(1836 , 1876 , 1889 )

ഉ : 1889

 
 OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,

17 . സഭാവ്യാപനം ആഗോളതലത്തിൽ

 പാഠം 17
സഭാവ്യാപനം ആഗോളതലത്തിൽ

1. കോളനിവത്ക്കരണം എന്നാലെന്ത്?
പേജ് 9 . അവസാന പാരഗ്രാഫ്. രണ്ടാമത്തെ ലൈൻ

2. കത്തോലിക്ക സുവിശേഷ വത്ക്കരണത്തിന്റെ പ്രത്യേകത എന്ത്?
3. കത്തോലിക്ക സുവിശേഷ വത്ക്കരണത്തിന്റെ രണ്ട് പ്രവർത്തന രീതികൾ ഏവ?
4. പെട്രോവഡോ മിഷൻ , പ്രൊപ്പഗാൻഡാ മിഷൻ എന്നിവ തമ്മിലുള്ള വെത്യാസം എന്ത്?

പേജ് 10. ആദ്യ പാരഗ്രാഫ്.

5. പ്രൊട്ടസ്റ്റന്റ് സുവിശേഷീകരണ രീതികൾ ഏവ?
പേജ് 10. രണ്ടാമത്തെ പാരഗ്രാഫ്

6. പ്രധാന പ്രൊട്ടസ്റ്റന്റ് മിഷനറി സംഘങ്ങൾ ഏവ?
പേജ് 10. മൂന്നാമത്തെ പാരഗ്രാഫ്

7. ഇന്ത്യയിൽ കത്തോലിക്ക സുവിശേഷ വത്ക്കരണത്തിന്  നേതൃത്വം നൽകിയ സന്യാസ സമൂഹങ്ങൾ ഏവ?
പേജ് 10. അഞ്ചാമത്തെ പാരഗ്രാഫ്

8. കത്തോലിക്ക സുവിശേഷ വത്ക്കരണത്തിന്റെ മുഖ്യധാരപ്രവർത്തകർ ആരെല്ലാം?
പേജ് 10. അഞ്ചാമത്തെ പാരഗ്രാഫ്

9. ഇന്ത്യയിൽ പ്രൊട്ടസ്റ്റന്റ് സുവിശേഷ വത്ക്കരണത്തിന് നേതൃത്വം നൽകിയ മിഷ്നറി സംഘങ്ങൾ ഏവ?
പേജ് 11

10. സുവിശേഷ വത്ക്കരണത്തിന്റെ ഫലങ്ങൾ ഏവ?

പേജ് 11


 OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,

16 . നവീകരണ പ്രസ്ഥാനം

 പാഠം 16
നവീകരണ പ്രസ്ഥാനം

1. 16 ആം നൂറ്റാണ്ടിൽ പശ്ചിമയൂറോപ്പിൽ തുടക്കമിട്ട ഒരു മതവിപ്ലവമാണ് ........... .
നവീകരണം

2. നവീകരണ പ്രസ്ഥാനം ആരുടെ നേതൃത്വത്തിൽ ആയിരുന്നു
മാർട്ടിൻ ലൂഥർ

3. നവീകരണ കാരണങ്ങൾ ഏവ?
പേജ് 6. ആദ്യ പാരഗ്രാഫ്

4. നവീകരണത്തിന്റെ തുടക്കമായി പരിഗണിക്കുന്നത് എന്താണ്?
പേജ് 6. രണ്ടാമത്തെ പാരഗ്രാഫ്. ആദ്യ ലൈൻ

5. പാപമോചനച്ചീട്ട് എന്നറിയപ്പെടുന്നതെന്ത്?
പേജ് 6. രണ്ടാമത്തെ പാരഗ്രാഫ്. രണ്ടാമത്തെ ലൈൻ   

6. പാപമോചനച്ചീട്ടിന്റെ പ്രസക്തി എന്ത്? മാർട്ടിൻ ലൂഥർ ഇതിനോട് എങ്ങനെ പ്രതികരിച്ചു?

പേജ് 6. രണ്ടാമത്തെ പാരഗ്രാഫ്.

7. നവീകരണത്തിൽ മുന്നിട്ട് പ്രവർത്തിച്ചവർ ആരെല്ലാം?/
പേജ് 6. മൂന്നാമത്തെ പാരഗ്രാഫ്. രണ്ടാമത്തെ ലൈൻ

8.    നവീകരണ തത്വങ്ങൾ ഏവ
പേജ് 6,7

9. നവീകരണ തത്വങ്ങൾക്ക് ഓർത്തഡോക്സ് സഭയിലുള്ള പ്രസക്തി എന്ത്?
അപ്പോസ്തോലിക വിശ്വാസം നിലനിർത്തുന്ന ഓർത്തഡോക്സ് സഭയിൽ വി.വേദപുസ്തകത്തിനും പാരമ്പര്യ വിശ്വാസങ്ങൾക്കും അതിന്റെ അടിസ്ഥാനത്തിൽ പുരാതനമായി സ്വീകരിച്ച് നടക്കുന്ന കൂദാശകൾക്കും പ്രധാന സ്ഥാനമാണുള്ളത്. അതുകൊണ്ട് നവീകരണതത്വങ്ങളെ സംബന്ധിച്ച് ഓർത്തഡോക്സ് സഭയിൽ പ്രസക്തി ഇല്ല.

10. എന്താണ് പ്രതിനവീകരണം?
പേജ് 7

11. പ്രൊട്ടസ്റ്റന്റ് സഭയുടെ ഉത്ഭവം എങ്ങനെ?

പേജ് 6 . മൂന്നാമത്തെ  പാരഗ്രാഫ്. അവസാന സെന്റൻസ്.

 OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.  

Monday, September 14, 2020

പ.പരുമലതിരുമേനിയുടെ ജീവചരിത്രം

ഉപപാഠഭാഗം
പ.പരുമലതിരുമേനിയുടെ ജീവചരിത്രം
 


1. പരുമലതിരുമേനി ജനിച്ചതെന്ന്? മാതാപിതാക്കൾ ആരെല്ലാം?
പേജ് 101. ആദ്യപാരഗ്രാഫ്

2. ബാലനായ ഗീവർഗീസിന് വൈദികസ്ഥാനത്തിന്റെ പ്രഥമപടിയായ കോറൂയോ സ്ഥാനം നൽകിയതാര്? എന്ന് ?
പേജ് 102. മൂന്നാമത്തെ പാരഗ്രാഫ്.

3. ദൈവവേലയ്ക്കായി ഗീവറുഗീസ് ശെമ്മാശൻ സ്വയം പ്രതിഷ്ഠിച്ചതെപ്പോൾ?
പേജ് 103. രണ്ടാമത്തെ പാരഗ്രാഫ്.

4. പരുമലതിരുമേനിയുടെ ആദ്യ സുറിയാനി ഗുരു?
പിതൃസഹോദരനായ ഗീവറുഗീസ് മല്പാൻ.

5. ഗീവറുഗീസ് മല്പാന്റെ മരണശേഷം പരുമലതിരുമേനിയുടെ സുറിയാനിഭാഷാ ഗുരു?
പാമ്പാക്കുട(കോനാട്ട്) മല്പാൻ

6. ഗീവറുഗീസ് ശെമ്മാശന് പൂർണ്ണ ശെമ്മാശപട്ടം കൊടുത്തതാര്? /ഗീവറുഗീസ് ശെമ്മാശന് കത്തനാർ പട്ടവും , കോറെപ്പിസ്കോപ്പാ സ്ഥാനവും നൽകിയതാര്?
ശീമയിൽ നിന്ന് എത്തിയ മാർ കൂറിലോസ്

7. പരുമലതിരുമേനിയുടെ സന്യാസജീവിതത്തിൽ ഈജിപ്തിലെ മാർ അന്തോനിയോസിന്റെ സ്വാധീനം എങ്ങനെയായിരുന്നു?
പേജ് 104. മൂന്നാമത്തെ പാരഗ്രാഫ്

8. ഗീവറുഗീസ് കോറെപ്പിസ്കോപ്പായുടെ വരവോടെ വെട്ടിക്കൽ കുരിശുപള്ളി ഒരു തീർത്ഥാടനകേന്ദ്രമായിത്തീർന്നതെങ്ങനെ.?
പേജ് 105. രണ്ടാമത്തെ പാരഗ്രാഫ്

9. ഗീവർഗീസ് കോർ എപ്പിസ്കോപ്പായ്ക്ക് റമ്പാൻ സ്ഥാനം നൽകിയതാര്? എന്ന്?
പേജ് 105. മൂന്നാം പാരഗ്രാഫ്

10. ഗീവർഗീസ് റമ്പാന് മെത്രാൻസ്ഥാനം നൽകിയതാര്? എന്ന്?
പേജ് 106. അവസാന പാരഗ്രാഫ്.

11. മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ  കൊച്ചുതിരുമേനി എന്ന് വിളിക്കാൻ കാരണം എന്ത്?
പേജ് 107. ആദ്യ പാരഗ്രാഫ്.

12. മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പരുമല കൊച്ചുതിരുമേനി എന്നറിയപ്പെടാൻ കാരണം എന്ത്?
പേജ് 107. മൂന്നാമത്തെ പാരഗ്രാഫ്

13. മലങ്കരസഭയുടെ ബാഹ്യകേരളത്തിന്റെ പ്രഥമമെത്രാപ്പോലീത്തയാര്?
ബ്രഹ്മവാർ ഭദ്രാസനത്തിന്റെ അൽവാറീസ് മെത്രാപ്പോലീത്ത

14. പരുമലതിരുമേനിയുടെ  സിലോൺ(കൊളംബോ) യാത്രയെക്കുറിച്ച് വിശദീകരിക്കൂക.
പേജ് 109

15. പരുമലതിരുമേനിയുടെ  ഊർശ്ലേം യാത്രയെക്കുറിച്ച് വിശദീകരിക്കുക.
പേജ് 110.

16. പരുമലതിരുമേനിയുടേ കാലത്തെ മലങ്കര മെത്രാപ്പോലീത്ത.
പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ്

17. പരുമല മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ വിശുദ്ധനായി പ്രഖ്യാപിച്ചതെന്ന്? പരുമല തിരുമേനിയെ വിശുദ്ധനായി പ്രഖ്യാപിച്ച മലങ്കരസഭാസുന്നഹദോസിന്റെ അദ്ധ്യക്ഷൻ?
1947 നവംബർ 2. മാർ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ.

18. പ.പരുമല തിരുമേനി സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ?
പേജ് 114 – 117

19. പരുമലതിരുമേനിയുടെ ഗുരുക്കന്മാർ ആരെല്ലാം?
  • ഓണക്കാവിൽ അയ്യാ(പേജ് 101)
  • മണി(പേജ് 101)
  • ഗീവറുഗീസ് കത്തനാർ(പേജ് 102)
  • പാമ്പാക്കുട(കോനാട്ട്)മല്പാൻ (പേജ് 103)
  • (ശീമയിൽ നിന്ന് വന്ന) മാർ കൂറിലോസ്(പേജ് 103,104)

20. പരുമലതിരുമേനിയുടെ ആദർശപുരുഷൻ ആരായിരുന്നു? കർത്താവിന്റെ ഏത് ഉപദേശം അക്ഷരമ്പ്രതി അനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവിതം?
ഈജിപ്തിലെ മാർ അന്തോനിയോസ്
മത്തായി 16:24

21. നാളയെപ്പറ്റി ചിന്താഭാരമില്ലാത്ത ആളായിരുന്നു പരുമല തിരുമേനി. വിശദികരിക്കുക?
പേജ് 108

22. ആരുടെ നാമത്തിലണ് പരുമലപള്ളി പണിതത്? തെക്ക്,വടക്ക് മദ്ബഹകൾ ആരുടെ നാമത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്?
പേജ് 108. അവസാന പാരഗ്രാഫ്

23. ഏതെല്ലാം ഭദ്രാസനങ്ങളുടെ ചുമതലയാണ് പരുമലതിരുമേനി വഹിച്ചത്?
പേജ് 109 , 116 (നല്ല ഇടയൻ എന്ന തലക്കെട്ട്)

24. പരുമലതിരുമേനിയുടെ സിലോൺ(കൊളംബോ)യാത്രയുടെ ലക്ഷ്യം എന്തായിരുന്നു? / പരുമലതിരുമേനിയുടെ സിലോൺ (കൊളംബോ) യാത്ര സഭയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

പേജ് 109.

25. പരുമലതിരുമേനി എഴുതിയ യാത്രാവിവരണ ഗ്രന്ഥം ഏത്?
ഊർശ്ലേം യാത്രാവിവരണം

26. ഊർശ്ലേം യാത്രയ്ക്ക് ശേഷം പരുമല തിരുമേനി പരുമലയിൽ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം എന്ത്?
പേജ് 110 . അവസാനം പാരഗ്രാഫ്

27. പരുമല തിരുമേനി പട്ടം നൽകിയ രണ്ടുപേർ?
പേജ് 111. ആദ്യ പാരഗ്രാഫ്

28. മ്‌ഹയ്‌മീനാൻ എന്ന വാക്കിന്റെ അർത്ഥം?
ഞാൻ വിശ്വസിക്കുന്നു.

29. മലങ്കരസഭയിലെ അന്തോനിയോസ് എന്നറിയപ്പെടുന്നതാര്? എന്തുകൊണ്ട്?
പേജ് 115.

30. അക്രൈസ്തവരെ സഭയിലേക്ക് അദ്യം ചേർത്തതാര്?
പരുമല തിരുമേനി

31. സ്ലീബാദാസസമൂഹത്തിന്റെ സ്ഥാപകൻ?
പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി.

32. ബാല്യത്തിൽ തന്നെ പരിശുദ്ധ പരുമലതിരുമേനിയിൽ തെളിഞ്ഞുകണ്ട സ്വഭാവ ഗുണങ്ങൾ ഏവ?
പേജ് 101. മൂന്നാമത്തെ പാരഗ്രാഫ്

OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,

Sunday, September 6, 2020

15. സ്ലീബായുടെ കുക്കിലിയോൻ

പാഠം 15
സ്ലീബായുടെ കുക്കിലിയോൻ


1.    രക്ഷയുടെ ചിഹ്നം?
സ്ലീബ

2.    എന്താണ് സ്ലീബായുടെ കുക്കിലിയോൻ?
സ്ലീബായെ സ്മരിക്കുന്ന ദിവസങ്ങളിൽ പ്രത്യേകിച്ച് വെള്ളിയാഴ്ച സന്ധ്യാനമസ്കാരത്തിൽ ഉപയോഗിക്കുന്ന കുക്കുലിയിയോനാണ് സ്ലീബായുടെ കുക്കിലിയോൻ

3.    വെല്ലും ശത്രുക്കളെ നിന്നാൽ ഞങ്ങൾ .............. ശത്രുക്കളെ ലജ്ജിപ്പിച്ചു. എന്ന ഗീതത്തിൽ പരാമർശിക്കുന്ന വേദഭാഗമേത്?
സങ്കീർത്തനം 44 ന്റെ 5,7 വാക്യങ്ങൾ

4.    സ്ലീബായുടേ കുക്കിലിയോനിലെ എക്ബോ ഏത്?
സ്ലീബാ വെന്നൂ;വെല്ലുന്നു
സ്ലീബാ വിദ്വേഷിയെ വെന്നൂ
സ്ലീബായെ സാക്ഷിച്ചോ-ർക്കായ്
സ്ലീബായാകട്ടെ കോട്ട.

5.    യുദ്ധത്തിന് പോകാൻ ഇറങ്ങിയപ്പോൾ ആകാശത്ത് കുരിശടയാളം കാണുകയും ഇതിനാൽ നീ ജയിക്കും എന്ന് ഒരു ശബ്ദ്ദവും കേട്ട ചക്രവർത്തി?
കുസ്തന്തിനോസ് ചക്രവർത്തി.

6.    കുസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവ്?

ഹെലനിരാജ്ഞി

7.    സ്ലീബായെ വന്ദിപ്പാനായ്- ഹേലനിരാജ്ഞി........... ഹാലേലുയ്യാ-എന്നവരുര ചെയ്തു എന്ന ഗീതത്തിൽ പറയുന്ന സംഭവം സ്മരിക്കൂന്ന മാറാനായ പെരുന്നാൾ ഏത്? ആ പെരുന്നാൾ ആഘോഷിക്കുന്നത് എന്ന്?
ഹെലനി രാജ്ഞി യരുശലേമിൽ നിന്ന് കർത്താവിന്റെ കുരിശു കണ്ടെടുത്ത സംഭവം ഓർക്കുന്ന മാറാനായ പെരുന്നാളാണ് സ്ലീബാ പെരുന്നാൾ.   സെപ്റ്റംബർ 14 ന് ആണ് സ്ലീബാ പെരുന്നാൾ ആഘോഷിക്കൂന്നത്.

8.    സ്ലീബാ പെരുന്നാൾ മുതൽ  ക്യംതാവരെ ഉപയോഗിക്കുന്ന നമസ്കാരം ഏത്?
സ്ലീബാ നമസ്കാരം

9.    സ്ലീബാ കോട്ടയാകുന്നു എന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?
സ്ലീബാ കോട്ടയാകുന്നു എന്നു പറഞ്ഞാൽ സ്ലീബായിൽ മരിച്ച കർത്താവിന്റെ ക്രൂശുമരണം നമ്മുടെ രക്ഷയ്ക്കു നിദാനമായി എന്നാണർത്ഥം. സ്ലീബായെ കാണൂമ്പോഴും ഓർക്കുമ്പോഴും നാം നമുക്കുവേണ്ടീ ക്രൂശിൽ മരിച്ച കർത്താവിനെയാണ് ധ്യാനിക്കുന്നത്.

10.    സ്ലീബായെ വന്ദിക്കുന്നത് വിഗ്രാഹാരാധനയല്ല എന്ന് സമർത്ഥിക്കുക.
ഒരു വിഗ്രഹമായി കണ്ടുകൊണ്ടല്ല നാം കുരിശിനെ വന്ദിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപ്രക്രിയയ്ക്ക് കാരണമായ ബലിപീഠമായിട്ടാണ് നാം കുരിശിനെ കാണൂന്നതും ബഹുമാനിക്കുന്നതും. യഥാർത്ഥത്തിൽ സ്ലീബായെ വന്ദിക്കുമ്പോൾ നാം ദൈവത്തെയാണ് വന്ദിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരദൗത്യത്തെ നന്ദിയോടെ സ്മരിക്കുകയാണ് നാം ചെയ്യുന്നത്. നാം ബഹുമാനിക്കുന്ന കുരിശിൽ കർത്താവിന്റെ ക്രൂശിതരൂപം ഇല്ല. ആ കുരിശ് കാണുമ്പോൾ , നമുക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കൂന്ന ക്രിസ്തുവിനെയാണ് നാം സ്മരിക്കൂന്നതും ആരാധിക്കുന്നതും.

OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,