പാഠം 12
ഹാശാ ആഴ്ചയിലെ ക്രമീകരണം
ഹാശാ ആഴ്ചയിലെ ക്രമീകരണം
1. ഹാശാ ആഴ്ചയുടെ നമസ്കാരം ആരംഭിക്കുന്നതെപ്പോൾ?
ഓശാന ഞായറാഴ്ച കഴിഞ്ഞു വരുന്ന സന്ധ്യയിൽ
2. എന്താണ് കൂദോസ് ഈത്തോ?
ആരാഷനാവർഷം ആരംഭിക്കുന്നത് കൂദോസ് ഈത്തോ ഞായറാഴ്ചയാണ്. ഒക്ടോബർ 29 നു ശേഷം വരുന്ന ആദ്യ ഞായറാഴ്ചയാണ് കൂദോശ് ഈത്തോ
3. താഴെ പറയുന്നവ എന്താണന്ന് വ്യക്തമാക്കുക.
മസുമൂറുകൾ , പ്രൊമിയോൻ , സെദ്‌റ , എനിയോനോ , കോലോകൾ , എത്രോ , ബോത്തെറൂഹാശോ , ബോവൂസോ , കുംപൗലോസ്
1. മസുമൂറുകൾ - സങ്കീർത്തനങ്ങൾ
2. പ്രൊമിയോൻ - പ്രൊമിയോൻ എന്നാൽ ആമുഖം എന്നാണർത്ഥം. സുദീർഘമായ സെദറായ്ക്കു മുമ്പുള്ള ആമുഖ പ്രാർത്ഥനയാണ് പ്രൊമിയോൻ
3. സെദ്‌റ – സെദ്‌റ എന്ന വാക്കിന് നിര അഥവാ ക്രമം എന്നും അർത്ഥം പറയാം. ധൂപം അർപ്പിച്ചുകൊണ്ടാണ് എപ്പോഴും സെദ്‌റ ചൊല്ലുന്നത്.
4. എനിയോനോ – എനിയോനോ എന്നാൽ സ്തുതിപ്പ് അഥവാ പ്രതിവാക്യം എന്നാണർത്ഥം. ആരാധനയിൽ ഉപയോഗിക്കുന്ന പ്രത്യേക പ്രാർത്ഥനകളാണ് എനിയോനോ.
5. കോലോകൾ - കോലോകൾ എന്നാൽ ഗീതം എന്നാണർത്ഥം. പ്രൊമിയോൻ കഴിഞ്ഞും എത്രോ കഴിഞ്ഞും വരുന്ന ഗീതങ്ങൾ സാധാരണ കോലോകൾ ആയിരിക്കും.
6. എത്രോ – ധൂപ പ്രാർത്ഥന
7. ബോത്തെറൂഹാശോ – ഹാശായുടെ നിർത്തുകൾ എന്നാണർത്ഥം. കഷ്ടാനുഭവ ആഴ്ചകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ധ്യാനഗീതങ്ങളാണ് ബോത്തെറൂഹാശോ
8. ബോവൂസോ – അപേക്ഷ
9. കുംപൗലോസ് – സുറിയാനി ആരാധനഗീതങ്ങളിലെ ഒരു വിഭാഗമാണിത്. ഈ തലക്കെട്ട് ഉള്ള ഗീതങ്ങൾക്കെല്ലാം ഒരേ രാഗമായിരിക്കും. (ഉദാ. അരമത്യാനാട്ടിൽ...)
4. കഷ്ടാനുഭവ ആഴ്ചയിൽ വരാൻ സാധ്യതയുള്ള ഒരു മാറാനായ പെരുന്നാൾ ഏത്?
ദൈവമാതാവിനോടുള്ള വചനിപ്പ് (മാർച്ച് 25)
5. മാറാനായപെരുന്നാൾ കഷ്ടാനുഭവ ആഴ്ചയിൽ വന്നാൽ അന്നു സാധാരണ നമസ്കാരം ആയിരിക്കും ഉപയോഗിക്കുന്നത്. എന്തുകൊണ്ട്?
മാറാനായ പെരുന്നാളുകൾ കർത്താവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പെരുന്നാളുകളായതുകൊണ്ട് പെരുന്നാളുകളുടെ രീതിയിൽ തന്നെ ആചരിക്കേണ്ടതുണ്ട്. കർത്താവിന്റെ രക്ഷാകരദൗത്യത്തിലെ അതിപ്രധാനസംഭവമാണ് വചനിപ്പ്.
6. ഹാശാ ആഴ്ചയിലെ ശുശ്രൂഷ ക്രമീകരണങ്ങൾ എങ്ങനെയാണ്?
പേജ് 79. ആദ്യ പാരഗ്രാഫ്
7. ദുഃഖവെള്ളിയാഴ്ച നമസ്കാരത്തിലെ ‘സൂഗീസോ’കൾ എന്താണ്? ഉദാഹരണം?
പേജ് 79 . പാരഗ്രാഫ് 3.
ഉദാ: ഘാതകധിക്കാരിയെ വെന്നോൻ... (ദുഃഖവെള്ളി , മൂന്നാംമണി)
കള്ളന്മാരുടെ സംവാദം (ഒമ്പതാം മണി)
8. ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് പ്രദക്ഷിണങ്ങൾ ഏവ?
പേജ് 79. പാരഗ്രാഫ് 4,5.
9. ദുഃഖവെള്ളിയാഴ്ചയിലെ ഒന്നാം പ്രദിക്ഷണം എന്തിന്റെ അനുസ്മരണം ആണ്?
കർത്താവ് കുരിശും വഹിച്ചുകൊണ്ട് ഗോഗുൽത്താമലയിലേക്ക് നടന്നുപോയതിനെ അനുസ്‌മരിക്കുന്നു.
10. ദുഃഖവെള്ളിയാഴ്ചയിലെ ഒന്നാം പ്രദക്ഷിണം നടത്തുന്നതെപ്പോൾ?
മൂന്നാം മണി നമസ്കാരത്തിനുശേഷം
11. ദുഃഖവെള്ളിയാഴ്ചയിലെ രണ്ടാം പ്രദിക്ഷണം എന്തിന്റെ അനുസ്മരണം ആണ്?
കർത്താവിന്റെ മൃതശരീരം ക്രൂശിൽ നിന്നിറക്കി കല്ലറയിലേക്ക് വഹിച്ചുകൊണ്ടുപോയതിന്റെ അനുസ്മരണം.
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment