പാഠം 18
മലങ്കര സഭ 17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ
1. പുരാതനസഭയെ ഭരണാധികാരികളുടെ സഹായത്തോടെ പാപ്പയുടെ ഭരണത്തിൻ കീഴിൽ കൊണ്ടുവരാൻ സഹായിച്ച സുന്നഹദോസ്?
എ.ഡി 1599 ലെ ഉദയംപേരൂർ സുന്നഹദോസ്
2. മലങ്കര സഭ വിദേശാധിപത്യത്തിൽ നിന്ന് മോചിതമായതെന്ന്?
1653 ലെ കൂനൻ കുരിശ് സത്യത്തോടെ
3. കൂനൻ കുരിശു സത്യത്തിനുശേഷം മലങ്കരസഭയെ നയിച്ച തദ്ദേശിയ മെത്രന്മാരുടെ പേരെന്ത്?
മാർത്തോമ്മാ മെത്രാന്മാർ
4. മാർത്തോമ്മാ ഒൻപതാമന് തന്റെ ഭരണപരമായ അധികാരങ്ങൾ വിനിയോഗിക്കുവാൻ കഴിയാതിരുന്നതെന്തുകൊണ്ട്?
പേജ് 14 . രണ്ടാം പാരഗ്രാഫ്
എട്ടാം മാർത്തോമ്മാ ജീവിച്ചിരിക്കുമ്പോൾ തന്നെ പഴയസെമിനാരിയുടെ പണിക്കായി വട്ടിപ്പണത്തിന്റെ പലിശ ഇട്ടൂപ്പ് റമ്പാൻ (ജോസഫ് മാർ ദീവന്നാസ്യോസ്) കൈപ്പറ്റിയിരിക്കുന്നു. വട്ടിപ്പണത്തിന്റെ പലിശ ഒരു മെത്രാനു മാത്രമേ കൈമാറുവാൻ സാധ്യമാകയുള്ളൂ എന്നതുകൊണ്ട് ഇട്ടൂപ്പ് റമ്പാനെ ഒരു മെത്രാനാക്കേണ അടിയന്തര സാഹചര്യം ഉണ്ടായി. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് ഒൻപതാം മാർത്തോമ്മായിൽ നിന്നും മെത്രാൻ സ്ഥാന ചിഹ്നങ്ങൾ എല്ലാം ഏറ്റുവാങ്ങി. ഇതോടെ മാർത്തോമ്മാ ഒൻപതാമന് സഭയിൽ സ്ഥാനമോ ഭരണപ്രസക്തിയോ ഇല്ലാതെയായിത്തീർന്നു.
5. മാർത്തോമ്മാ മെത്രാന്മാർക്ക് ശേഷം സഭയെ നയിച്ചതാര്?
മാർ ദിവന്നാസ്യോസ് എന്ന നാമധാരികളായ മലങ്കര മെത്രാപ്പോലീത്താമാർ.
6. വട്ടിപ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ത്?
പേജ് 14. മൂന്നാമത്തെ പാരഗ്രാഫ്.
7. 1813 ൽ പഴയസെമിനാരിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതാര്?
പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ (പിന്നീട് മാർ ദീവന്നാസ്യോസ് രണ്ടാമൻ )
8. പഴയസെമിനാരിയുടെ പ്രവർത്തനം തുടങ്ങിയതെന്ന്?
1815
9. എന്താണ് മാവേലിക്കര പടിയോല?
പേജ് 14,15
10. എന്ന് , എവിടെയാണ് ‘മാവേലിക്കരപടിയോല’ തീരുമാനം എടുത്ത പള്ളിപ്രതിപുരുഷ യോഗം കൂടിയത്?
1836 ജനുവരി 16 ന് . മാവേലിക്കര പുതിയകാവ് പള്ളിയിൽ
11. 1876 ൽ മുളന്തുരത്തി സുന്നഹദോസ് കൂടാൻ കാരണം എന്ത്?
പേജ് 15. മൂന്നാമത്തെ പാരഗ്രാഫ്.
12. മലങ്കരയിൽ ആദ്യമായി എത്തിയ അന്ത്യോക്യാ പാത്രിയർക്കീസ്?
പത്രോസ് തൃതീയൻ പാത്രിയർക്കീസ്
13. പാത്രിയർക്കീസ് രൂപീകരിച്ച ഭദ്രാസനങ്ങൾ ഏതെല്ലാം?
കോട്ടയം , തുമ്പമൺ , അങ്കമാലി , നിരണം , കണ്ടനാട് , കൊച്ചി , കൊല്ലം
14. പത്രോസ് തൃതീയൻ പാത്രിയർക്കീസ് വാഴിച്ച ആറ് മെത്രാന്മാർ ആരെല്ലാം?
പേജ് 15 . നാലാമത്തെ പാരഗ്രാഫ്
|
പാത്രിയർക്കീസ് വാഴിച്ച മെത്രാന്മാർ |
|
|
മെത്രാൻ |
ഭദ്രാസനം |
|
കടവിൽ മാർ അത്താനാസിയോസ് |
കോട്ടയം |
|
അമ്പാട്ട് മാർ കൂറിലോസ് |
അങ്കമാലി |
|
ശമവൂൻ മാർ ദീവന്നസിയോസ് കരോട്ടുവീട്ടിൽ |
കൊച്ചി |
|
ഗീവർഗീസ് മാർ യോലിയോസ് കോനാട്ട് |
തുമ്പമൺ |
|
ഗീവർഗീസ് മാർ ഗ്രീഗോറിയോസ് ചാത്തുരുത്തി (പരുമല തിരുമേനി) |
നിരണം |
|
പൗലോസ് നാർ ഈവാനിയോസ് മുറിമറ്റത്തിൽ |
കണ്ടനാട് |
|
മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസിന് കൊല്ലംഭദ്രാസനത്തിന്റെ ചുമതല നൽകി |
|
15. സി.എം.എസ്. മിഷ്ണറിമാരുടെ നവീകരണാശയങ്ങളോട് മലങ്കരസഭ വിടപറഞ്ഞതെന്ന്?
1836 ലെ മാവേലിക്കര പടിയോലയോടുകൂടി സി.എം.എസ്. മിഷ്ണറിമാരുടെ നവീകരണാശയങ്ങളോട് മലങ്കരസഭ വിടപറഞ്ഞു.
16. 1889 ലെ റോയൽ കോടതിവിധി എന്തായിരുന്നു?
പേജ് 15 ,16
17. സി.എം.എസ്. മിഷ്ണറിമാരുടെ പ്രവർത്തനം സഭയ്ക്ക് ഉണ്ടാക്കിയ നേട്ടങ്ങളും കോട്ടങ്ങളും ഏവ?
നേട്ടങ്ങൾ
1. മലയാളത്തിൽ വി.വേദപുസ്തകം ലഭിച്ചു’
2. ആരാധന മാതൃഭാഷയിലായി
3. പ്രസംഗം സാധാരണയായി
4. വൈദിക സെമിനാരി ഉണ്ടായി
5. സ്കൂളുകളും സണ്ഡേസ്കൂളുകളുമുണ്ടായി
6. സുവിശേഷവേലയ്ക്ക് പ്രചോദനം ലഭിച്ചു
7. കണക്കുപരിശോധനയുടെ ആവശ്യം ബോധ്യമയി
കോട്ടങ്ങൾ
1. സഭയുടെ പുരാതന വിശ്വാസാചാരങ്ങൾക്കെതിരായി പ്രസംഗിച്ചു
2. ആരാധനയിൽ കേന്ദ്രീകൃതമായ ജീവിതത്തിൽ നിന്ന് വേദപുസ്തകത്തിൽ കേന്ദ്രീകൃതമായ ജീവിതത്തിലേക്ക് ജനങ്ങളെ തിരിച്ചു.
3. സഭാവിശ്വാസികളെ ഭിന്നിപ്പിച്ചു
4. പാത്രിയർക്കീസ് ആത്മീയ മേലധികാരിയാണന്ന് പറയുവാൻ പരോക്ഷമായ കാരണമുണ്ടായി.
ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക
1. ഉദയംപേരൂർ സുന്നഹദോസ് നടന്നതെന്ന്?
(1653, 1599 , 1563 ,1808)
ഉ : 1599
2. കൂനൻകുരിശ സത്യം എന്നായിരുന്നു?
(1653 , 1599 ,1563 , 1808)
ഉ : 1653
3. കൂനങ്കുരിശ് സത്യത്തിനുശേഷം സഭയെ നയിച്ചതാര്?
(കാതോലിക്ക ബാവ , പാത്രിയർക്കീസ് , മാർത്തോമ്മാ മെത്രാന്മാർ , മലങ്കര മെത്രാപ്പോലീത്തമാർ)
ഉ : മാർത്തോമ്മാ മെത്രാന്മാർ
4. മാർത്തോമ്മാ മെത്രാന്മാർക്ക് ശേഷം സഭയെ നയിച്ചതാര്?
(കാതോലിക്ക ബാവ , പാത്രിയർക്കീസ് , മാർത്തോമ്മാ മെത്രാന്മാർ , മലങ്കര മെത്രാപ്പോലീത്തമാർ)
ഉ : മലങ്കരമെത്രാപ്പോലീത്തമാർ
5. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിക്ഷേപിച്ച (വട്ടിപ്പണം) തുക സ്വരൂപിച്ചതാര്?
(മാർത്തോമ്മാ ആറാമൻ , മാർത്തോമ്മാ അഞ്ചാമൻ , മാർത്തോമ്മാ നാലാമൻ , ദീവന്നാസ്യോസ് അഞ്ചാമൻ )
ഉ : മാർത്തോമ്മാ ആറാമൻ
6. പഴയസെമിനാരി തുടങ്ങിയതെന്ന് ?
(1808 , 1836 , 1876 , 1815)
ഉ : 1815
7. നവീകരണ പ്രസ്ഥാനവുമായുള്ള ബന്ധത്തെക്കുറിച്ച് ചിന്തിക്കാനായി മാവേലിക്കര പുതിയകാവ് പള്ളിയിൽ ഒരു പള്ളി പ്രതിപുരുഷ യോഗം വിളിച്ചു കൂട്ടിയതാര്?
(ദീവന്നാസ്യോസ് നാലാമൻ , ദീവന്നാസ്യോസ് ആറാമൻ , ദീവന്നാസ്യോസ് അഞ്ചാമൻ , ദീവന്നാസ്യോസ് മൂന്നാമൻ)
ഉ : ദീവന്നാസ്യോസ് നാലാമൻ
8. നവീകരണക്കാരുമായുള്ള സഹകരണം അവസാനിപ്പിച്ച് സുറിയാനി പാരമ്പര്യത്തിൽ നിലനിൽക്കൻ തീരുമാനിച്ചത് .....
(മുളന്തുരത്തി സുന്നഹദോസ് , മാവേലിക്കര പടിയോല , റോയൽ കോടതി വിധി)
ഉ : മാവേലിക്കര പടിയോല
9. മലങ്കരയിൽ ആദ്യമായി എത്തിയ അന്ത്യോക്യാ പാത്രിയർക്കീസ്?
(പത്രോസ് തൃതീയൻ പാത്രിയർക്കീസ് , അബ്ദുള്ള പാത്രിയർക്കീസ് , അബ്‌ദേദ് മശിഹ പാത്രിയർക്കീസ്)
ഉ : പത്രോസ് തൃതീയൻ പാത്രിയർക്കീസ്
10. മുളന്തുരുത്തി സുന്നഹദോസ് കൂടിയതെന്ന് ?
(1808 , 1836 , 1876 , 1815 )
ഉ : 1876
11. മുളന്തുരത്തി സുന്നഹദോസിന്റെ അധ്യക്ഷൻ?
(പത്രോസ് തൃതീയൻ പാത്രിയർക്കീസ് , മാർ അത്താനാസ്യോസ് , മാർ ദീവന്നാസ്യോസ് അഞ്ചാമൻ)
ഉ : പത്രോസ് തൃതീയൻ പാത്രിയർക്കീസ്
12. മലങ്കരസഭയെ ഏഴു ഭദ്രസനങ്ങളായി വിഭജിച്ചതാര്?
(പത്രോസ് തൃതീയൻ പാത്രിയർക്കീസ് , മാർ അത്താനാസ്യോസ് , മാർ ദീവന്നാസ്യോസ് അഞ്ചാമൻ)
ഉ : പത്രോസ് തൃതീയൻ പാത്രിയർക്കീസ്
13. പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസിന്റെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഉറപ്പിച്ചത് ....
(മുളന്തുരത്തി സുന്നഹദോസ് , മാവേലിക്കര പടിയോല , റോയൽ കോടതി വിധി )
ഉ : റോയൽ കോടതി വിധി
14. പാത്രിയർക്കീസിന് മലങ്കരയിൽ ആത്മീയ അധികാരം മാത്രമേയുള്ളൂയെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്...
(മുളന്തുരത്തി സുന്നഹദോസ് , മാവേലിക്കര പടിയോല , റോയൽ കോടതി വിധി )
ഉ : റോയൽ കോടതി വിധി
15. റോയൽ കോടതി വിധി എന്ന് ?
(1836 , 1876 , 1889 )
ഉ : 1889
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment