പാഠം 15
സ്ലീബായുടെ കുക്കിലിയോൻ
സ്ലീബായുടെ കുക്കിലിയോൻ
1. രക്ഷയുടെ ചിഹ്നം?
സ്ലീബ
2. എന്താണ് സ്ലീബായുടെ കുക്കിലിയോൻ?
സ്ലീബായെ സ്മരിക്കുന്ന ദിവസങ്ങളിൽ പ്രത്യേകിച്ച് വെള്ളിയാഴ്ച സന്ധ്യാനമസ്കാരത്തിൽ ഉപയോഗിക്കുന്ന കുക്കുലിയിയോനാണ് സ്ലീബായുടെ കുക്കിലിയോൻ
3. വെല്ലും ശത്രുക്കളെ നിന്നാൽ ഞങ്ങൾ .............. ശത്രുക്കളെ ലജ്ജിപ്പിച്ചു. എന്ന ഗീതത്തിൽ പരാമർശിക്കുന്ന വേദഭാഗമേത്?
സങ്കീർത്തനം 44 ന്റെ 5,7 വാക്യങ്ങൾ
4. സ്ലീബായുടേ കുക്കിലിയോനിലെ എക്ബോ ഏത്?
സ്ലീബാ വെന്നൂ;വെല്ലുന്നു
സ്ലീബാ വിദ്വേഷിയെ വെന്നൂ
സ്ലീബായെ സാക്ഷിച്ചോ-ർക്കായ്
സ്ലീബായാകട്ടെ കോട്ട.
5. യുദ്ധത്തിന് പോകാൻ ഇറങ്ങിയപ്പോൾ ആകാശത്ത് കുരിശടയാളം കാണുകയും ഇതിനാൽ നീ ജയിക്കും എന്ന് ഒരു ശബ്ദ്ദവും കേട്ട ചക്രവർത്തി?
കുസ്തന്തിനോസ് ചക്രവർത്തി.
6. കുസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവ്?
ഹെലനിരാജ്ഞി
7. സ്ലീബായെ വന്ദിപ്പാനായ്- ഹേലനിരാജ്ഞി........... ഹാലേലുയ്യാ-എന്നവരുര ചെയ്തു എന്ന ഗീതത്തിൽ പറയുന്ന സംഭവം സ്മരിക്കൂന്ന മാറാനായ പെരുന്നാൾ ഏത്? ആ പെരുന്നാൾ ആഘോഷിക്കുന്നത് എന്ന്?
ഹെലനി രാജ്ഞി യരുശലേമിൽ നിന്ന് കർത്താവിന്റെ കുരിശു കണ്ടെടുത്ത സംഭവം ഓർക്കുന്ന മാറാനായ പെരുന്നാളാണ് സ്ലീബാ പെരുന്നാൾ. സെപ്റ്റംബർ 14 ന് ആണ് സ്ലീബാ പെരുന്നാൾ ആഘോഷിക്കൂന്നത്.
8. സ്ലീബാ പെരുന്നാൾ മുതൽ ക്യംതാവരെ ഉപയോഗിക്കുന്ന നമസ്കാരം ഏത്?
സ്ലീബാ നമസ്കാരം
9. സ്ലീബാ കോട്ടയാകുന്നു എന്ന് പറയുന്നതിന്റെ അർത്ഥമെന്ത്?
സ്ലീബാ കോട്ടയാകുന്നു എന്നു പറഞ്ഞാൽ സ്ലീബായിൽ മരിച്ച കർത്താവിന്റെ ക്രൂശുമരണം നമ്മുടെ രക്ഷയ്ക്കു നിദാനമായി എന്നാണർത്ഥം. സ്ലീബായെ കാണൂമ്പോഴും ഓർക്കുമ്പോഴും നാം നമുക്കുവേണ്ടീ ക്രൂശിൽ മരിച്ച കർത്താവിനെയാണ് ധ്യാനിക്കുന്നത്.
10. സ്ലീബായെ വന്ദിക്കുന്നത് വിഗ്രാഹാരാധനയല്ല എന്ന് സമർത്ഥിക്കുക.
ഒരു വിഗ്രഹമായി കണ്ടുകൊണ്ടല്ല നാം കുരിശിനെ വന്ദിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപ്രക്രിയയ്ക്ക് കാരണമായ ബലിപീഠമായിട്ടാണ് നാം കുരിശിനെ കാണൂന്നതും ബഹുമാനിക്കുന്നതും. യഥാർത്ഥത്തിൽ സ്ലീബായെ വന്ദിക്കുമ്പോൾ നാം ദൈവത്തെയാണ് വന്ദിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരദൗത്യത്തെ നന്ദിയോടെ സ്മരിക്കുകയാണ് നാം ചെയ്യുന്നത്. നാം ബഹുമാനിക്കുന്ന കുരിശിൽ കർത്താവിന്റെ ക്രൂശിതരൂപം ഇല്ല. ആ കുരിശ് കാണുമ്പോൾ , നമുക്കുവേണ്ടി മരിച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കൂന്ന ക്രിസ്തുവിനെയാണ് നാം സ്മരിക്കൂന്നതും ആരാധിക്കുന്നതും.
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.

No comments:
Post a Comment