പാഠം 19
കാതോലിക്കാ സിംഹാസന ചരിത്രം
1. മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന് അറിയപ്പെടൂന്നതെന്ത്?
കർത്തൃശിഷ്യനായ മാർത്തോമ്മാശ്ലീഹായുടെ പൈതൃകമാണ് മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന് അറിയപ്പെടുന്നത്.
2. മാർത്തോമ്മാശ്ലീഹായുടെ സിംഹാസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
ആദിമകാലം മുതൽക്കേ ഉപയോഗത്തിലിരിക്കുന്ന മാർത്തോമ്മൻ പൈതൃകവും അധികാരവുമാണ് മാർത്തോമ്മാശ്ലീഹായുടെ സിംഹാസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
3. മാർത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശികളും പിന്തുടർച്ചക്കാരും ആര്?
പേജ് 18. ലാസ്റ്റ് സെന്റൻസ്.
4. മലങ്കരയിൽ സ്വതന്ത്ര കാതോലിക്കേറ്റ് അടിയന്തരമായി സ്ഥാപിക്കണം എന്ന ആവശ്യത്തിന് ശക്തികൂടിയതെന്തിന്?
പേജ് 19. മൂന്നാമത്തെ പാരഗ്രാഫ്.
5. മലങ്കരമെത്രാപ്പോലീത്താസ്ഥാനവും കാതോലിക്കാസ്ഥാനവും ഒരുമിച്ച് ആദ്യമായി വഹിച്ചതാര്?
മൂന്നാം കാതോലിക്കയായ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവ
6. മലങ്കരസഭയിൽ കാതോലിക്കാസിംഹാസനത്തിന്റെ പ്രസക്തി?
മലങ്കരസഭ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമാണ്. മലങ്കരസഭയിൽ പൂർണ്ണമായ അധികാരമുള്ള ഒരു കാതോലിക്കാ പ. മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ വാഴുക എന്നതിനാൽ സഭയുടെ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടൂന്നു. സ്വതന്ത്രമായി മെത്രാപ്പോലീത്താമാരെ വാഴിക്കൂന്നതിനും വി.മൂറോൻ കൂദാശ ചെയ്യുന്നതിനും അധികാരമുള്ള കാതോലിക്കാ മലങ്കരയിൽ ഉള്ളതിനാൽ അതിനായി വിദേശസഭകളെ ആശ്രയിക്കേണ്ടിവരുന്നില്ല.
7. മലങ്കരസഭയിൽ കാതോലിക്കാസിംഹാസനം യാഥാർത്ഥ്യമായതെങ്ങനെ?
മുളന്തുരത്തി സുന്നഹദോസിൽ സാധിക്കാതിരുന്ന ലൗകികാധികാരം സ്ഥാപിച്ചെടുക്കുവാൻ അന്ത്യോക്യാപാത്രിയർക്കീസ് തുടർന്നു പരിശ്രമിച്ചുകൊണ്ടിരുന്നു. അബ്ദുള്ള പാത്രിയർക്കീസ് അതിന് നടത്തിയ അർഹതയില്ലാത്ത ശ്രമമാണ് മലങ്കരസഭയിൽ ഒരു ഭിന്നിപ്പിന് കാരണമായത്. വട്ടശ്ശേരിൽ തിരുമേനിയെ മുടക്കിയതും അതേത്തുടർന്നുണ്ടായ വ്യവഹാരങ്ങളും സ്വാതന്ത്ര്യത്തിനായുള്ള പ്രയത്നം നടത്തുവാൻ സഭയെ പ്രേരിപ്പിച്ച അന്ത്യോക്യായുടെ സീനിയർ പാത്രിയർക്കീസ് പ.അബ്‌ദേദ് മിശിഹാ പാത്രിയർക്കീസ് 1912 ൽ മലങ്കരയിൽ എത്തി നിരണം പള്ളിയിൽവച്ച് പ.ബസ്സേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്കായെ പ. മാർത്തോമ്മാശ്ലീഹായുടെ പിൻഗാമിയായി വാഴിച്ചു. അങ്ങനെയാണ് മലങ്കരയിലെ സ്വതന്ത്രഭരണക്രമത്തിന്റെ പ്രതിരൂപമായ കാതോലിക്കാസിംഹാസനം യാഥാർത്ഥ്യമായത്.
8. മലങ്കരസഭാ ഭരണഘടനയിലൂടെ സഭയ്ക്ക് ലഭ്യമായ നേട്ടങ്ങൾ ഏവ?
മലങ്കര സഭ അതിന്റെ വ്യക്തിത്വവും പൂർണ്ണസ്വാതന്ത്ര്യവും വ്യക്തമാക്കി. കാതോലിക്കാ, സഭയുടെ ആത്മീയവും ഭൗതികവുമായ തലവനെന്ന് സംശയം കൂടാതെ പ്രഖ്യാപിക്കപ്പെട്ടു. ഇടവകതലം മുതൽ സഭയുടെ ഭരണക്രമത്തിന് ഏകീകൃതസ്വഭാവവും കൈവന്നു.
9. മലങ്കരസഭയെ കാലാകാലങ്ങളിൽ ഭരിച്ച പിതാക്കന്മാർ ആരെല്ലാം?
വേദത്തലവന്മാർ , ജാതിക്കു കർത്തവ്യന്മാർ ,അർക്കദിയാക്കോന്മാർ , മാർത്തോമ്മാ മെത്രാന്മാർ , മലങ്കര മെത്രാപ്പോലീത്തമാർ , കാതോലിക്കാമാർ.
10. കാതോലിക്ക , പാത്രിയർക്കീസ് എന്നിവ തമ്മിലുള്ള സാമ്യവ്യത്യാസങ്ങൾ ഏവ?
പാത്രിയർക്കീസ് എന്ന വാക്കിന്റെ അർത്ഥം പ്രധാന പിതാവ് എന്നാണ്. ഒരു കുടുംബത്തിന്റെയോ വംശത്തിന്റെയോ വർഗ്ഗത്തിന്റെയോ ദേശീയ സഭയുടെയോ നേതൃത്വം വഹിക്കൂന്ന ആൾ എന്നാണ് ഇതിന് അർത്ഥം. അഞ്ചാം നൂറ്റാണ്ടുമതലാണ് സഭാതലവന്മാരെ ഈ പേരിൽ വിളിക്കാൻ തുടങ്ങിയത്. കാതോലിക്ക എന്ന വാക്കിന്റെ അർത്ഥം പൊതുവിന്റെ ആൾ എന്നാണ്. റോമാസാമ്രാജ്യത്തിന് വെളിയിലുള്ള സഭകളുടേ തലവന്മാരെയാണ് കാതോലിക്കോസ് എന്നു വിളിച്ചത്. പൂർണ്ണസ്വാതന്ത്ര്യമുള്ള ഭരണകർത്താവ് എന്ന നിലയിലാണ് സഭാതലവന്മാർ കാതോലിക്കോസ് എന്ന പേരു സ്വീകരിച്ചത്.
ശരിയായ ഉത്തരം എഴുതുക
1. റോമൻ സാമ്രാജ്യത്തിന് വെളിയിലുള്ള സഭാതലവന്മാരെയാണ് .......... എന്ന പേരിൽ വിളിക്കുന്നത്?
(പാത്രിയർക്കീസ് , കാതോലിക്കോസ് , ആർച്ച് ബിഷപ്പ്)
ഉ : കാതോലിക്കോസ്
2. കാതോലിക്ക എന്ന സ്ഥാന നാമം ആദ്യമായി പ്രധാനമേലദ്ധ്യക്ഷൻ ഉപയോഗിച്ചത് എവിടെ?
(സെലൂക്യായിൽ , റോമിൽ , അന്ത്യോക്യായിൽ)
ഉ : സെലൂക്യായിൽ
3. കാതോലിക്കായുടെ അധികാരവകാശങ്ങൾ നിജപ്പെടുത്തിയ സുന്നഹദോസുകൾ?
(നിഖ്യാസുന്നഹദോസുകൾ , പേർഷ്യൻ സുന്നഹദോസുകൾ , മുളന്തുരത്തി സുന്നഹദോസ്)
ഉ : പേർഷ്യൻ സുന്നഹദോസുകൾ
4. മലങ്കരയിൽ കാതോലിക്കാ സിംഹാസനം സ്ഥാപിച്ചതെന്ന്?
(1912 സെപ്റ്റംബർ 14 , 1912 സെപ്റ്റംബർ 15 ,1912 മാർച്ച് 25)
ഉ : 1912 സെപ്റ്റംബർ 15
5. അബ്ദേദ് മിശിഹ പാത്രിയർക്കീസ് വാഴിച്ച കാതോലിക്ക
(ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ , മാർ ബസേലിയോസ് പൗലോസ് പ്രഥമൻ , ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ)
ഉ : മാർ ബസേലിയോസ് പൗലോസ് പ്രഥമൻ
6. മാർ ദീവന്നാസ്യോസ് ആറാമനെ മുടക്കിയ അന്ത്യോഖ്യൻ പാത്രിയർക്കീസ്?
(മാർ അബ്ദുള്ള , മാർ അബ്ദേദ് മശിഹ , മാർ സേവേറിയോസ്)
ഉ : മാർ അബ്‌ദുള്ള
7. മർ ദീവന്നാസ്യോസ് ആറാമൻ കാലം ചെയ്തത് എന്ന്?
(1944 , 1943 ,1934)
ഉ : 1934
8. മലങ്കരസഭയ്ക്ക് സ്വന്തമായി ഭരണഘടനയ്ക്ക് രൂപം കൊടുത്തതെന്ന്?
(1947, 1934 , 1912)
ഉ : 1934
9. കാതോലിക്കോസ് എന്ന വാക്കിന്റെ അർത്ഥം?
(ദൈവത്തിന്റെ ദൂതൻ , രാജാവ് , ഭരണകർത്താവ്)
ഉ : ഭരണകർത്താവ്.
10. കാതോലിക്ക എന്ന വാക്കിന്റെ അർത്ഥം ?
( പൊതുവിന്റെ ആൾ , രാജാവ് , ഭരണകർത്താവ്)
ഉ: പൊതുവിന്റെ
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,
.
No comments:
Post a Comment