1. പഴയനിയമ പുസ്തകങ്ങളിൽ ഏറ്റവും ഒടുവിലെഴുതപ്പെട്ട ഗ്രന്ഥങ്ങൾ?
ഹഗ്ഗായി , സെഖര്യാവ്
2. പ്രവാസത്തിൽ നിന്ന് മടങ്ങിവന്ന യഹൂദന്മാരുടെ വിശ്വാസജീവിതം മനസിലാക്കാൻ സാധിക്കുന്ന പുസ്തകങ്ങൾ?
ഹഗ്ഗായി, സെഖര്യാവ്,എസ്ര,നെഹെമ്യാ
3. യഹൂദന്മാരെ പ്രവാസത്തിൽ നിന്ന് മടക്കിവരുത്തിയ രാജാവ്?
ബി.സി 538 ൽ പാർസി രാജാവായ കോരെശ്
4. രണ്ടാം യരുശാലേം ദേവാലയം പണിതീർത്തതെന്ന്?
ബി.സി 515 ൽ ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ
5. യിസ്രായേലിനെ തുടർന്ന് വൻശക്തികളായ വംശങ്ങൾ?
അശ്ശൂർ , ബാബിലോൺ , മേദ്യർ , പാർസികൾ , യവന്മാർ, റോമാക്കാർ
6. രണ്ടാം ദേവാലയത്തിന് നേതൃത്വം നൽകിയവർ?
എസ്രാ, നെഹെമ്യാവ് , മഹാപുരോഹിതനായ യോശുവ, യഹൂദാ ഗോത്രക്കാരനായ സെരൂബാബേൽ
7. യവനകാലഘട്ടം ആരംഭിക്കുന്നതെന്നുമുതൽ?
അലക്സാണ്ടറിന്റെ കാലം മുതൽ
8. അലക്സാണ്ടർക്കുശേഷം യവനരാജ്യത്തിന്റെ ഭരണം എങ്ങനെ ആയിരുന്നു?
പേജ് 15 , ആദ്യ പാരഗ്രാഫ്
9. സപ്തതി എന്നാലെന്ത്? ആ പേരിനു കാരണമെന്ത്? ആരുടെ ഭരണകാലത്താണ് LXX ഉണ്ടായത്?
പേജ് 15 , ആദ്യ പാരഗ്രാഫ് , 6th line to 10th line
10. ടോളമി ഭരണത്തിന് അന്ത്യം കുറിച്ച സെല്യൂക്കസ് രാജാവ് ? / യഹൂദന്മാരെ അവരുടെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കാൻ അനുവദിച്ചതാര് ?
അന്ത്യോക്കസ് മൂന്നാമൻ
11. യഹൂദമത ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയർത്തിയ രാജാവ് ?
യവനഭരണാധികാരിയായ അന്ത്യോക്കസ് IV എപ്പിപ്പാനിയോസ്
12. അന്ത്യോക്കസ് IV ൻ ഭരണമേൽക്കുമ്പോൾ യറുശലേമിലെ പ്രധാനപുരോഹിതൻ?
ഓനിയാസ് III
13. യറുശലേം ദേവാലയത്തിലെ സമ്പത്ത് സ്വന്തമാക്കാൻ അന്ത്യോക്കസ് എപ്പിപ്പാനിയോസ് IV മൻ അയച്ച ഉദ്യോഗസ്ഥൻ?
ഹിലിയോഡോറസ്
14. അന്ത്യോക്കസ് നാലാമന്റെ കാലത്ത് കൈക്കൂലി കൊടുത്ത് പൗരോഹിത്യം സ്വന്തമാക്കിയവർ ആരെല്ലാം?
യാസോൻ , മെനലാവോസ്
15. യറുശലേം ദേവാലയത്തെ ഏത് ദേവന്റെ നാമത്തിലാണ് പുനർ നാമകരണം ചെയ്തത്?
സീയൂസ് ദേവന്റെ
16. പന്നിമാംസം കൊണ്ട് യാഗമർപ്പിച്ച് ദേവാലയത്തെ അശുദ്ധമാക്കീയതാര്?
അന്ത്യോക്കസ് എപ്പിപ്പാനിയോസ് നാലാമൻ
17. ഹനൂക്ക എന്നാലെന്ത്?
പേജ് 16. അവസാന പാരഗ്രാഫ്
18. ഒരേ സമയം യരുശലേമിലെ പുരോഹിതരും ഭരണകർത്താക്കളും സൈനാധിപന്മാരും ആയിരുന്നവർ?
ഹസ്മോന്യ വംശജരായ ഭരണാധികാരികൾ
19. ഹസ്മോന്യ രാജവംശത്തിന്റെ മറ്റൊരു പേര്?
മക്കാബ്യ വംശം
20. യഹൂദ സമൂഹത്തിൽ സാദൂക്യർ , പരീശർ , എസ്സീൻകാർ , എരിവുകാർ എന്നീ പിരിവുകൾ ഉടലെടുക്കുന്നതെന്ന്?
ഹസ്മോന്യ ഭരണകാലത്ത്
21. ഹസ്മോന്യ വംശത്തിലെ ഏക സ്ത്രി ഭരണാധികാരിയാര്?
സലോമി അലക്സാന്ത്ര
22. ആരു തമ്മിലുള്ള സ്ഥാനതർക്കമാണ് റോമൻ ഭരണാധികാരികളുടെ ഇടപെടലിന് കാരണമായത്?
അരിസ്റ്റോബുലസ് രണ്ടാമനും ഹിർക്കാനസ് രണ്ടാമനും തമ്മിൽ
23. ഹേരോദാവിന്റെ ഏറ്റവും വലിയ സംഭാവന?
യരുശലേം ദേവാലയത്തിന്റെ പുനർനിർമ്മാണം.
24. കർത്താവിന്റെ ജനനം?
ബി.സി നാലിൽ
25. ഹഗ്ഗായി ,സെഖര്യാവ് എന്നീ പുസ്തകങ്ങളിൽ ദേവാലയ നിർമ്മാണത്തിന് നേതൃത്വം നൽകിയതായി പറയുന്നവർ ആര്?
യഹൂദദേശാധിപതിയായി ഗെയല്തീയേലിന്റെ മകനായ സെരൂബ്ബാബേൽ (ഹഗ്ഗായി 1:1,12; 2:1,20 , സെഖ 4:6,9)
മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവ (ഹഗ്ഗായി 1:1,12,14; 2:1, സെഖ 3:1)
ജനത്തിൽ ശേഷിപ്പുള്ളവർ (ഹഗ്ഗായി 1:1 ,12,14)
26. ഹസ്മോന്യർ ഏതെല്ലാം പദവികളാണ് വഹിച്ചിരുന്നത്?
പൗരോഹിത്യം , രാജത്വം , സൈന്യാധിപൻ
27. ഹിർക്കാനസ് രണ്ടാമന്റെ സുഹൃത്തായ ഇദുമ്യക്കാരൻ ആര്?
ഇദുമ്യക്കാരൻ അന്തിപ്പാറ്റർ
28. സലോമി അലക്സാന്ത്ര മഹാപുരോഹിതസ്ഥാനം നൽകിയതാർക്ക്?
ഹിർക്കാനസ് II ന്
29. വേദപുസ്തക ചരിത്രത്തിൽ യെറുശലേമിൽ ഭരണം നടത്തിയ സ്ത്രികൾ?
അഥല്യ , അലക്സാന്ത്ര
30. യഹൂദ്യയെ അഞ്ച് പ്രവിശ്യകളായി തിരിച്ച് ഭരണം ഓരോ സന്നദ്രീം സംഘത്തെ ഏൽപ്പിച്ചതാര്?
ഹിർക്കാനസ്
********* *********
കൂടൂതൽ വായനയ്ക്ക്
ഇതര കാനോനിക ഗ്രന്ഥങ്ങളും കാത്തോലിക്കാ ബൈബിളും
കത്തോലിക്കാ ബൈബിളിൽ തോബിത് , യൂദിത എന്നിവ എസ്തേറിനു മുൻപായും 1,2
മക്കാബിയർ എസ്തേറിനുശേഷവും മഹാജ്ഞ്ജാനം ബരാസിറെ എന്നിവ ഉത്തമഗീതത്തിനുശേഷവും
ബാറൂക് വിലാപങ്ങൾക്ക് ശേഷവും കൊടുത്തിരിക്കുന്നു. ബരാസീറെ കത്തോലിക്കാാ പരിഭാഷയിൽ
“പ്രഭാഷകൻ” എന്നപേരിലാണ് കൊടുത്തിരിക്കുന്നത്. ഏറമിയായുയ്യെ ലേഖനം ബറൂക്ക് 6ആം
അദ്ധ്യായമായി ഇവിടെ കാണാം. എന്നാൽ ബറൂക് 1 എന്ന അദ്ധ്യായം മാത്രമുള്ള പുസ്തകം ഇതിൽ
കാണുന്നില്ല. പ്ശീത്തായിൽ അത് പ്രത്യേകമായി കൊടുത്തിരിക്കുന്നു.
ഇതര കാനോനിക ഗ്രന്ഥങ്ങളും പ്ശീത്താ ബൈബിളും
തൂബീദ് , യൂദിത്ത് , മഹാജ്ഞാനം , യേശു ബാരാസീറെ (പ്ര ഭാഷകൻ) , ബാറൂക്
, മക്കാബിയർ ഒന്ന്,രണ്ട് എന്നിങ്ങനെ ഏഴ് പ്രത്യേക കൃതികൾ. പ്ശീത്തായിൽ ബാറൂക്1
പ്രത്യേകമായും കാണുന്നു. ഏറമിയായുടെ ലേഖനം ബാറൂകിന്റെ തുടർച്ചയാണ്. എസ്തേർ ,ദാനിയേൽ
പരിശിഷ്ടങ്ങൾ പ്രസ്തുത പുസ്തകങ്ങളുടെ തുടർച്ചയുമാണ്. പതിനൊന്ന് കൃതികൾ പ്ശീത്തായിൽ
പ്രത്യേകമായി കൊടൂത്തിരിക്കുന്നുവെങ്കിലും പഴയ നിയമത്തിന്റെ പൊതുഘടനയിൽ
നോക്കുമ്പോൾ ഏഴ് വ്യതിരിക്ത കൃതികളും മൂന്ന് പരിശിഷ്ട കൃതികളും (എസ്തേർ,ദാനിയേൽ ,
ഏറമിയ) ബറൂക് ഒന്ന് പ്ശീത്തായിൽ പ്രത്യേകമായി ഉൾക്കൊള്ളുന്നു.
[ഇതര
കാനോനിക കൃതികൾ (സുറിയാനി പ്ശീത്തായിൽ നിന്നുള്ള പരിഭാഷ) ടെ തുടക്കത്തിൽ ഡോ.കുര്യൻ
കോരെപ്പിസ്കോപ്പ കണിയാമ്പറമ്പിൽ]
കത്തോലിക്കാ ബൈബിളിലെ(പിഒസി ബൈബിൾ) പുസ്തകക്രമം
ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതായി കാണാം
മക്കാബിയരുടെ പുസ്തകം
1മക്കാബിയർ 1-4 അദ്ധ്യായങ്ങൾ വായിച്ച് അതിലെ പ്രധാനസംഭവങ്ങൾ ചർച്ച ചെയ്യാനായി പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 1 മക്കാബിയർ 1-4 വരെയുള്ള അദ്ധ്യായങ്ങൾ താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം. ( ഗൂഗിൾ ഡ്രൈവിൽ 36 എംബി സൈസുള്ള പി.ഡിഎഫ് ഫയലാണ് )
യെരുശലേമിലെ മഹാപുരോഹിതർ
യവന കാലഘട്ടം
ഒനിയാസ് ഒന്നാമൻ
ശിമോൻ ഒന്നാമൻ
മനശ്ശെ
എലെയാസാർ
ഒനിയാസ് രണ്ടാമൻ
ശീമോൻ രണ്ടാമൻ
ഒനിയാസ് മൂന്നാമൻ
യാസോൻ
മെനെലാവോസ്
ആൽസിമസ്
OSSAE , Sunday School , Orthodox sunday school , ഓർത്തഡോക്സ് സണ്ടേസ്കൂൾ ,

No comments:
Post a Comment